കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ല കമ്മിറ്റി പ്രവർത്തനോദ്ഘാടനം ‘ഹരിതം 24’
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ല കമ്മിറ്റി പ്രവർത്തനോദ്ഘാടനം ഹരിതം -24 എന്ന ശീർഷകത്തിൽ നടന്നു. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യാതിഥിയായിരുന്നു. കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ല പ്രസിഡന്റ് റിയാസ് പന്തിപ്പൊയിൽ അധ്യക്ഷത വഹിച്ചു. വയനാട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഷെമീം കുഞ്ഞോം സ്വാഗതം ആശംസിച്ചു.
പരിപാടി കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാനം ചെയ്തു. 2024-26 വർഷത്തെ പ്രവർത്തന പദ്ധതികൾ ഓർഗനൈസിങ് സെക്രട്ടറി സഫീർ നിരവിൽപുഴ അവതരിപ്പിച്ചു.
ജനാധിപത്യ ഇന്ത്യയുടെ തിരിച്ചു വരവ് വിദൂരമല്ല എന്നടങ്ങുന്ന കെ.എം ഷാജി യുടെ പ്രഭാഷണം പുത്തൻ പ്രതീക്ഷകൾ നൽകുന്നതായിരുന്നു. ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് എ.പി ഫൈസൽ, ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനസിങ് സെക്രട്ടറി കെ.പി. മുസ്തഫ, കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ, ഒഐ.സി.സി പ്രസിഡന്റ് ബോബി പാറയിൽ, കെ.എം.സി.സി ബഹ്റൈൻ ജില്ല ഭാരവാഹികളായ ഹുസൈൻ മുട്ടിൽ, ഹസീബ് ബത്തേരി, ഷഫീഖ് ആർ.വി, മുഹ്സിൻ മന്നത്, നിഷാദ് വടുവഞ്ചാൽ,ഫത്തഹുദ്ദീൻ മേപ്പാടി, ഷാനിദ് പള്ളിക്കൽ, ഷാഫി ബത്തേരി,ഫൈസൽ വെള്ളമുണ്ട,റഹനീഫ് മേപ്പാടി തുടങ്ങിയവർ പങ്കെടുത്തു.കെ.എംസി.സി ബഹ്റൈൻ വയനാട് ജില്ല ട്രഷറർ അനസ് പനമരം നന്ദിയും പറഞ്ഞു.
വനിതകൾക്ക് മാത്രമായി ഡോ: നസീഹ ഇസ്മായിലിന്റെ മെൻസ്ട്രൽ കപ്പ് അവെയർനസ്സ് ക്ലാസും, വിവിധ കലാപരിപാടികളും ലേഡീസ് വിങ് സെക്രട്ടറി റിഷാന റിയാസിന്റെ നേതൃത്വത്തിൽ സങ്കടിപ്പിച്ചു. ഗസൽ ബഹ്റൈനിന്റെ മുട്ടിപ്പാട്ടും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.