മാർത്തോമ യുവജനസഖ്യം പ്രവർത്തനോദ്ഘാടനം
text_fieldsമനാമ: ബഹ്റൈൻ മാർത്തോമ യുവജനസഖ്യം 2024-2025 പ്രവർത്തനോദ്ഘാടനം മാർത്തോമ കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോർ ഹാളിൽ നടന്നു. സഖ്യം കമ്മിറ്റി മെംബർ നിതീഷ് സക്കറിയ എബ്രഹാം പ്രാർഥന നടത്തി. സഖ്യം ഗായകസംഘം ഗാനം ആലപിച്ചു. സഖ്യം സെക്രട്ടറി ഹർഷ ആൻ ബിജു സ്വാഗതം ആശംസിച്ചു.
ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ ബിജു ജോൺ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരിയും സഖ്യം വൈസ് പ്രസിഡന്റുമായ ബിബിൻസ് മാത്യൂസ് ഓമനാലി സന്നിഹിതനായിരുന്നു. വെല്ലൂർ സി.എം.സി മെഡിക്കൽ കോളജ് മുൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മേധാവിയും അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഫിസിക്കൽ മെഡിസിൻ, റിഹാബിലിറ്റേഷൻ കൺസൽട്ടന്റുമായ ഡോ. ജോർജ് തര്യൻ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.
ഇടവക ആത്മായ ഉപാധ്യക്ഷൻ ചാക്കോ പി. മത്തായി ആശംസ നേർന്നു. ഡെൻസി മാത്യു നിർദേശിച്ച 2024-25 പ്രവർത്തന വർഷത്തെ ലോഗോ പ്രകാശനം ചെയ്തു. മാർത്തോമ യുവജന സഖ്യം ആത്മായ ഉപാധ്യക്ഷൻ അനീഷ് ടി. ഫിലിപ്പ്, സഖ്യം ട്രഷറർ റോബിൻ ജോൺജി ഏബ്രഹാം എന്നിവർ സംസാരിച്ചു.
അലൻ തോമസ് റെജി ഗാനം ആലപിച്ചു. സഖ്യം ജോ. സെക്രട്ടറി നിതീഷ് തോമസ് ജോയി നന്ദി പറഞ്ഞു. സഖ്യം ഭാരവാഹികൾ, സഖ്യം കമ്മിറ്റി അംഗങ്ങൾ, സഖ്യം അംഗങ്ങൾ, ഇടവക ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.