ദാന മാളിലെ മൾട്ടിപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങുന്നു
text_fieldsമനാമ: ദാന മാളിലെ മൾട്ടിപ്ലക്സ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ദാദാബായ് ഹോൾഡിങ് മാനേജിങ് ഡയറക്ടർ ഹാതിം ദാദാബായ്, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജൂസെർ രൂപവാല എന്നിവർ അറിയിച്ചു. അലി ഖലീഫ ജുമ അൽ നുഐമി ചടങ്ങിൽ സന്നിഹിതനായിരുന്നു.
10 സ്ക്രീനുകളിൽ 1100 സീറ്റുകളാണ് മൾട്ടിപ്ലക്സിൽ സജ്ജീകരിച്ചിട്ടുള്ളത്. മൾട്ടിലെവൽ ബാൽക്കണി സീറ്റിങ്ങുള്ള ഏറ്റവും വലിയ തിയറ്ററിൽ 300 സീറ്റുകളുണ്ട്. വി.ഐ.പി തിയറ്ററിൽ 50 പേർക്ക് സിനിമ കാണാൻ സാധിക്കും. പ്രത്യേക ലോഞ്ചും ഫുഡ് ആൻഡ് ബിവറേജ് സർവിസും ഇവിടെയുണ്ട്. കുട്ടികളുടെ തിയറ്ററിൽ കളിസ്ഥലവും സ്ലൈഡുകളുമുണ്ടാകും.
ഡോൾബി അറ്റ്മോസ് അക്കൗസ്റ്റിക് സംവിധാനത്തിൽ ഏറ്റവും മികച്ച സാങ്കേതികാനുഭവമാണ് ദാനാ മാൾ മൾട്ടിപ്ലക്സ് സമ്മാനിക്കുക.ഈ വർഷം അവസാനം മൾട്ടിപ്ലക്സ് പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.നൂതന സവിശേഷതകളോടുകൂടിയ ഇ-സ്പോർട്സ് ഗെയ്മിങ് ഹബ്ബും ഇതോടനുബന്ധിച്ചുണ്ടാകും. ജി.സി.സിയിൽതന്നെ ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവം നൽകുന്നതാണ് മൾട്ടിപ്ലക്സ് എന്ന് ഹാതിം ദാദാബായ് പറഞ്ഞു.
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ സിനിമാപ്രേമികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച വിനോദകേന്ദ്രമായി ദാനാമാൾ മൾട്ടിപ്ലക്സ് മാറുമെന്ന് ജുസെർ രൂപവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.