‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ പുതിയ കമ്മിറ്റി പ്രവർത്തനോദ്ഘാടനം
text_fieldsമനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ 2023-2025 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം കെ.സി.എ ഹാളിൽ നടന്നു.
ചടങ്ങിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവ് കെ. ജി ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ വിശിഷ്ടാതിഥി ആയിരുന്നു.
നീതു ജനാർദനൻ ചിട്ടപ്പെടുത്തിയ നൃത്തപരിപാടിയോടുകൂടി ആരംഭിച്ച ചടങ്ങിൽ ‘പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ’ രക്ഷാധികാരി കെ. ജനാർദനൻ, മുൻ പ്രസിഡന്റ് ബാബു. ജി. നായർ, വനിതവിഭാഗം കൺവീനർ ഗീതാ ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു. ബഹ്റൈനിലെ വിവിധ സംഘടന ഭാരവാഹികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഹുസൈൻ സ്വാഗതവും, ട്രഷറർ മുസ്തഫ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് പ്രീജിത്ത്, ജോയന്റ് സെക്രട്ടറിമാരായ ശ്രീശൻ നന്മണ്ട, രഞ്ജിത്ത് പേരാമ്പ്ര, വനിതാ വിഭാഗം ജോയന്റ് കൺവീനർ ശ്രീലത പങ്കജ്, മെംബർഷിപ് കൺവീനർ ഫാസിൽ വട്ടോളി, ചാരിറ്റി വിങ് കൺവീനർ രവി പേരാമ്പ്ര, സ്പോർട്സ് വിങ് കൺവീനർ ഷിജു. എസ്. നായർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.