സിസ്റ്റേഴ്സ് നെറ്റ് വർക്ക് ഭരണസമിതി പ്രവർത്തനോദ്ഘാടനം
text_fieldsമനാമ: പവിഴ ദ്വീപിലെ വനിതകള്‍ക്ക് ആത്മവിശ്വാസത്തിന്റെ ചിറകുകളേകി രൂപവത്കൃതമായ സ്ത്രീ കൂട്ടായ്മ സിസ്റ്റേഴ്സ് നെറ്റ് വർക്ക് ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നടന്നു.
ബഹ്റൈൻ മീഡിയ സിറ്റിയിൽ നടന്ന പരിപാടിയിൽ സിനി ആർട്ടിസ്റ്റ് ശ്രീലയ റോബിൻ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഹലീമബീവി അധ്യക്ഷതവഹിച്ചു.
സിനി ആർട്ടിസ്റ്റ് ശ്രീലക്ക് മെമെന്റോ നൽകുകയും ചെയ്തു. വിശിഷ്ടാതിഥികളായി പങ്കെടുത്ത ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരായ കാൻസർ കെയർ ഗ്രൂപ് ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, മോനി ഓടിക്കണ്ടത്തിൽ, സയ്യിദ് ഹനീഫ്, അൻവർ നിലമ്പൂർ, കാത്തു സച്ചിൻദേവ്, ഡോ. ഷെമിലി പി. ജോൺ, മണിക്കുട്ടൻ എന്നിവർക്ക് സോഷ്യൽ വർക്കർ അവാർഡുകൾ നൽകി ആദരിക്കുകയും ചെയ്തു.
അബ്ദു സലാം, അജി പി. ജോയ്, മുബീന, അജിത് കുമാർ, മൻഷീർ, രാജേഷ് പെരുങ്കുഴി എന്നിവരെയും പരിപാടിയിൽ ആദരിച്ചു. കൂട്ടായ്മയുടെ പ്രസിഡൻറ് ഹലീമബീവി, വൈസ് പ്രസിഡൻറ് ഷക്കീല മുഹമ്മദലി, സെക്രട്ടറി മായ അച്ചു, ജോയന്റ് സെക്രട്ടറി ഷംല, ട്രഷറി നിജാ സുനിൽ, ഗ്രൂപ് കോഓഡിനേറ്റർ റൂബി, ഗ്രൂപ് മെംബർമാർ ഉൾപ്പെടെ നിരവധി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി മായ അച്ചു സ്വാഗതവും കോഓഡിനേറ്റർ റൂബി നന്ദിയും പറഞ്ഞു. രാജേഷ് പെരുങ്ങുഴി അവതാരകനായ പരിപാടിയിൽ കാഴ്ചക്കാരെ ആവേശഭരിതരാക്കുന്ന സിത്താര ഗ്രൂപ്പിന്റെ നിരവധി കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.