ഇൻബോക്സ്
text_fieldsപരിസ്ഥിതി കാർന്നുതിന്നുന്നവരെ ഒറ്റപ്പെടുത്തണം -പൊൻകുന്നം സോബി
പരിസ്ഥിതി ചൂഷണം വലിയ രീതിയിലാണ് ലോകത്തു നടക്കുന്നത്. ഈ പരിസ്ഥിതി ദിനാചരണം ചൂഷണത്തിനെതിരായ ജനവികാരമുയരാൻ ഉപകരിക്കണം. പുഴയുടെ വശങ്ങൾ പണ്ട് പ്രകൃതി ദൃശ്യങ്ങളാൽ ഫലസമൃദ്ധമായിരുന്നെങ്കിൽ ഇന്ന് ഇവയെല്ലാം റിസോർട്ടുകളാലും കെട്ടിടങ്ങളാലും നിറച്ചിരിക്കുന്നു.
അശാസ്ത്രീയ നിർമാണത്തിലൂടെയും വനനശീകരണത്തിന്റെയും ഫലം നാം അനുഭവിക്കേണ്ടിവരും. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് 1972 മുതൽ എല്ലാ വർഷവും ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നുണ്ട്. സാമ്പത്തിക പുരോഗതിക്ക് വികസനം അനിവാര്യമാണ്. എന്നാൽ, ഈ വികസനം പ്രകൃതിക്ക് പ്രതികൂലമായി ഭവിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.