വേശ്യാവൃത്തിക്ക് നിർബന്ധിച്ച സംഭവം; നാല് സ്ത്രീകൾക്ക് അഞ്ചുവർഷം തടവും കനത്ത പിഴയും
text_fieldsമനാമ: ജോലി തേടിയെത്തിയവരെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച കേസിൽ നാല് സ്ത്രീകൾക്ക് അഞ്ച് വർഷം തടവും കനത്ത പിഴയും വിധിച്ച് ഹൈ ക്രിമിനൽ കോടതി. ഇരകളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് പ്രതികൾ വഹിക്കണം. ശിക്ഷ അനുഭവിച്ച ശേഷം സ്ഥിരമായി പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഇരകളുടെ പരാതിയനുസരിച്ചാണ് കേസെടുത്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. തങ്ങൾ നിയമാനുസൃത ജോലി തേടിയാണ് ബഹ്റൈനിലെത്തിയതെന്നും എന്നാൽ പ്രതികൾ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നുവെന്നും ഇരകൾ മൊഴി നൽകി. പരാതി ലഭിച്ച ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷൻ സമഗ്രമായ അന്വേഷണം ആരംഭിച്ചു.
മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി ഇരകൾക്ക് താമസം ഒരുക്കുകയും അഭയവും പിന്തുണയും നൽകുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ, പബ്ലിക് പ്രോസിക്യൂഷൻ കേസ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.