കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കാർ ഇറക്കുമതിയിൽ ഗണ്യമായ വർധന
text_fieldsമനാമ: കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഖലീഫ ബിൻ സൽമാൻ തുറമുഖം വഴി ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്ത കാറുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി കണക്കുകൾ. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇറക്കുമതി ചെയ്ത ആകെ വാഹനങ്ങളുടെ എണ്ണം 8497 ആണ്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 25.3 ശതമാനത്തിന്റെ വർധനവമാണുണ്ടായത്. 2023ൽ 36875 കാറുകളും 2024ൽ 44216 കാറുകളുമായിരുന്നു ഇറക്കുമതി ചെയ്തത്. 2023 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ ആകെ 89588 വാഹനങ്ങളാണ് രാജ്യത്തേക്കെത്തിച്ചത്. ഇത് രാജ്യത്തെ കാർ ഇറക്കുമതിയുണ്ടായ വർധനവിനെസൂചിപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.