Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
health workers
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ലൈ​സ​ൻ​സു​ള്ള​താ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. 2022ൽ 20,475 ​ആ​യി​രു​ന്ന​ത് ക​ഴി​ഞ്ഞ​വ​ർ​ഷം 22,060 ആ​യി ഉ​യ​ർ​ന്ന​താ​യി നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൻ.​എ​ച്ച്.​ആ​ർ.​എ) പു​തി​യ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ന​ഴ്‌​സു​മാ​രു​ടെ​യും ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ​യും എ​ണ്ണം പ​രി​ഗ​ണി​ക്കു​മ്പോ​ൾ സ്വ​ദേ​ശി​ക​ളെ​ക്കാ​ൾ പ്ര​വാ​സി​ക​ളാ​ണ് കൂ​ടു​ത​ൽ. എ​ന്നാ​ൽ, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, ഡെ​ന്റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ്രാ​മു​ഖ്യം.

2023ൽ ​എ​ൻ.​എ​ച്ച്.​ആ​ർ.​എ ലൈ​സ​ൻ​സു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ എ​ണ്ണം 22,060 ആ​ണ്. ഇ​തി​ൽ 9,914 ന​ഴ്‌​സു​മാ​ർ, 4,723 ഫി​സി​ഷ്യ​ന്മാ​ർ, 4,328 അ​നു​ബ​ന്ധ ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ, 1,172 ദ​ന്ത ഡോ​ക്ട​ർ​മാ​ർ, 1,923 ഫാ​ർ​മ​സി​സ്‌​റ്റു​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ​യു​ള്ള 9,914 ന​ഴ്‌​സു​മാ​രി​ൽ 64 ശ​ത​മാ​നം പ്ര​വാ​സി​ക​ളാ​ണ്. 36 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളും . 2022ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത ന​ഴ്‌​സു​മാ​രു​ടെ എ​ണ്ണം 9,666 ആ​യി​രു​ന്നു.

സ്വ​ദേ​ശി ദ​ന്ത​ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം പ്ര​വാ​സി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. മൊ​ത്തം ന​ഴ്‌​സു​മാ​രി​ൽ 69 ശ​ത​മാ​നം പേ​ർ പൊ​തു​മേ​ഖ​ല​യി​ലും 30 ശ​ത​മാ​നം പേ​ർ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്നു. ബാ​ക്കി​യു​ള്ള 1 ശ​ത​മാ​നം പേ​ർ ‘വ്യ​ക്ത​മ​ല്ല’ എ​ന്ന പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ലൈ​സ​ൻ​സു​ള്ള ഫാ​ർ​മ​സി​സ്റ്റു​ക​ളി​ൽ 67 ശ​ത​മാ​നം പേ​ർ വി​ദേ​ശി​ക​ളാ​ണ്. 75 ശ​ത​മാ​നം ഫാ​ർ​മ​സി​സ്റ്റു​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലും 22 ശ​ത​മാ​നം പൊ​തു​മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്നു.ഫി​സി​ഷ്യ​ന്മാ​രി​ൽ 66 ശ​ത​മാ​ന​വും സ്വ​ദേ​ശി​ക​ളാ​ണ്. ബാ​ക്കി​യു​ള്ള​വ​ർ പ്ര​വാ​സി​ക​ളു​മാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു.

ഇ​തി​ൽ 47 ശ​ത​മാ​നം പേ​ർ പൊ​തു​മേ​ഖ​ല​യി​ലും 43 ശ​ത​മാ​നം പേ​ർ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്നു. ഡെ​ന്റ​ൽ അ​സി​സ്റ്റ​ന്റു​മാ​ർ, ഫി​സി​യോ തെ​റാ​പ്പി​സ്റ്റു​ക​ൾ, പാ​രാ​മെ​ഡി​ക്ക​ൽ, സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ, എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​നു​ബ​ന്ധ ഹെ​ൽ​ത്ത് കെ​യ​ർ എം​പ്ലോ​യ്‌​ഡ് ഗ്രൂ​പ്പി​ൽ ഭൂ​രി​ഭാ​ഗം പേ​രും (59 ശ​ത​മാ​നം) സ്വ​ദേ​ശി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsHealth Workers
News Summary - Increase in the number of health workers in the country
Next Story