ബഹറിനിൽ വൃക്കരോഗികളുടെ എണ്ണത്തിൽ വർധന
text_fieldsമനാമ: രാജ്യത്ത് വൃക്കരോഗികളുടെ എണ്ണത്തിൽ വർധനയുള്ളതായി പഠനങ്ങൾ വ്യക്തമാക്കുന്നു. വൃക്ക തകരാറിലാവുകയും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനയുണ്ടാകുന്നുണ്ട്.
ഇതനുസരിച്ച് ഡയാലിസിസ് യൂനിറ്റുകളുടെ എണ്ണം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ റിഫ ബ്രാഞ്ച് ഡയറക്ടർ നാസിർ അൽ ഹാശ്മി വ്യക്തമാക്കി. ഇവിടെ പുതിയ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ചാരിറ്റി സൊസൈറ്റികളുമായി സഹകരിച്ച് ഡയാലിസിസ് ഫീസ് ലഘൂകരിക്കാനും സാധിക്കും.
മിതമായ ചിലവിൽ വൃക്കരോഗ ചികിത്സ ലഭ്യമാക്കുന്നതിനും സെന്റർ ശ്രമിക്കുന്നുണ്ട്. മുഴുവൻ രോഗികൾക്കും മെച്ചപ്പെട്ട ചികിത്സ കുറഞ്ഞ ചെലവിൽ നൽകാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനായി സ്ഥാപനം ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.