പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
text_fieldsമനാമ: രാജ്യത്ത് പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019നെ അപേക്ഷിച്ച് 2020ല്‍ യാത്രക്കാരുടെ എണ്ണം 150 ശതമാനം വര്‍ധിച്ചതായി ടെലികോം, ഗതാഗത മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി സാമി അബ്ദുല്ല ബൂഹസാഅ് വ്യക്തമാക്കി. 2015ലാണ് രാജ്യത്ത് പുതിയ ഗതാഗത കമ്പനി സേവനമാരംഭിച്ചത്.ദിനേന 33,000 പേര് പബ്ലിക് ട്രാൻസ്പോര്‍ട്ട് ബസുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അവധി ദിനങ്ങളില്‍ ഇത് 45,000 ആയി ഉയരുന്നുമുണ്ട്.
കോവിഡ് പ്രതിസന്ധി മൂലം യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് യാത്രികര്‍ക്ക് ബസുകളില്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. ആവശ്യമായ പരിശോധനകള്‍ ഇടക്കിടെ ബസുകളില്‍ നടത്താറുണ്ട്.യാത്രക്കാരുടെ എണ്ണം കുറക്കുന്നതിനും എല്ലാവരും മാസ്ക് ധരിക്കുെന്നന്ന് ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
യാത്രക്കു ശേഷം ബസുകള്‍ ശുചീകരിക്കുകയും ഡ്രൈവര്‍മാരുടെയും ജീവനക്കാരുടെയും തെര്‍മല്‍ ചെക്കിങ് നടത്തുകയും ചെയ്യുന്നുണ്ട്. എല്ലാ സമയവും കൈയുറയും മാസ്കും ധരിക്കുന്നതും ബസുകളില്‍ സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.ആവശ്യത്തിനനുസരിച്ച് പുതിയ റൂട്ടുകളില്‍ ബസുകള്‍ ഓടിക്കുന്നതിനും കൂടുതല്‍ യാത്രക്കാരുള്ള റൂട്ടുകളില്‍ സര്‍വിസ് കൂട്ടുന്നതിനും നടപടി സ്വീകരിച്ചതായി ബൂ ഹസാഅ് വിശദീകരിച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിലേക്ക് സര്‍വിസുകള്‍ ആരംഭിച്ചു. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സംവിധാനങ്ങളൊരുക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ 300 ബസ് സ്റ്റോപ്പുകള്‍ നവീകരിക്കാന്‍ സാധിച്ചു. കൂടാതെ, 70 പുതിയ ബസ്സ്റ്റോപ്പുകള്‍ അധികമായി സ്ഥാപിക്കുകയും 26 സ്റ്റോപ്പുകളില്‍ എയര്‍ കണ്ടീഷനുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.