യൂസർഫീ വർധന പ്രവാസികളോടുള്ള ദ്രോഹം -നവകേരള
text_fieldsമനാമ: പ്രവാസികളായ ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഉപയോക്തൃ വികസന ഫീസ് വര്‍ധന പിൻവലിക്കണമെന്ന് ബഹ്റൈൻ നവകേരള ആവശ്യപ്പെട്ടു. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഫീസ് ആഭ്യന്തര യാത്രക്കാർ നൽകുന്ന തുകയുടെ ഇരട്ടിയായി വർധിപ്പിച്ചത് പ്രവാസി മലയാളി സമൂഹത്തിന് വന്‍ ബാധ്യതയാകും. സീസൺ സമയത്തുള്ള യാത്രാക്കൂലി വർധനയും സർവിസുകളുടെ കൃത്യതയില്ലായ്മയുംമൂലം വലയുന്ന പ്രവാസികൾക്കുമേലുള്ള മറ്റൊരു പ്രഹരമാണിത്. വിമാനത്താവളങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും തുടർച്ചയായ സ്വകാര്യവത്കരണം വിമാനയാത്രാ ചെലവ് വർധിപ്പിക്കുകയും സാധാരണക്കാർക്ക് താങ്ങാനാവുന്നതിലപ്പുറമായിരിക്കുന്നു. വ്യോമയാന മേഖലയിലെ കോർപറേറ്റ് അനുകൂല നയത്തിന്റെ ഭാഗമായി ആദ്യം തിരിച്ചടി നേരിടുന്ന ഒന്നായി തിരുവനന്തപുരം വിമാനത്താവളവും അതിലൂടെയുള്ള യാത്രക്കാരും മാറുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.