ജോലി അവസാനിപ്പിക്കുന്ന പ്രവാസികളുടെ ഇൻഡമ്നിറ്റി ബാങ്ക് അക്കൗണ്ടിൽ വരും
text_fieldsമനാമ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ജോലി അവസാനിപ്പിക്കുകയാണെങ്കിൽ അവരുടെ ഇൻഡമ്നിറ്റി ആനുകൂല്യം ഉടൻതന്നെ ബാങ്ക് അക്കൗണ്ടിൽ വരും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എൻഡ്-ഓഫ്-സർവിസ് ആനുകൂല്യത്തിനായുള്ള നടപടിക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്.
സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലേക്ക് (എസ്.ഐ.ഒ) തൊഴിലുടമകൾ ഇപ്പോൾ പ്രതിമാസ വിഹിതം നൽകേണ്ടതുണ്ട്. ഈ തുക, തൊഴിൽ നിർത്തി പോകുന്ന വിദേശ തൊഴിലാളികൾക്ക് ഉടൻ തന്നെ അക്കൗണ്ടിൽ പുതിയ സംവിധാനം വഴി ലഭ്യമാകും.
ഇതിനായി കാലതാമസം ഉണ്ടാകില്ലെന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രയോജനകരമാണ്. ജോലി അവസാനിപ്പിച്ചശേഷം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (LMRA) രജിസ്റ്റർ ചെയ്താൽ തൊഴിലാളികൾക്ക് എസ്.ഐ.ഒയുടെ ഇ-സർവിസുകളിലൂടെ (www.sio.gov.bh) ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ കഴിയും.
സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ മുഖേനയുള്ള പേമെന്റുകൾ കേന്ദ്രീകൃതമാക്കുന്നതിലൂടെ സുതാര്യത ഉറപ്പുവരുത്തപ്പെടുകയാണ്. പ്രവാസി തൊഴിലാളികളൂടെ അവകാശങ്ങൾ സുരക്ഷിതമാക്കാൻ ഈ നിർദേശം സഹായകമാകും.
നടപടിക്രമങ്ങൾ
1. എസ്.ഐ.ഒ വെബ്സൈറ്റിലെ ‘ഇ-സർവിസസ്’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക
2. അഡ്വാൻസ്ഡ് ഇ-കീ ലോഗിൻ ഉപയോഗിച്ച് ഓതന്റിക്കേഷൻ നൽകുക.
3. അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) പരിശോധിക്കുകയും അതു തന്റേതുതന്നെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. തെറ്റുണ്ടെങ്കിൽ തിരുത്താം. പി.ഡി.എഫ് ഫോർമാറ്റിൽ IBAN അക്കൗണ്ട് വിശദാംശങ്ങൾ അറ്റാച്ചുചെയ്യാം.
4. ബനഫിറ്റ് ആപ്ലിക്കേഷൻ 'നോൺ-ബഹ്റൈൻ ഇ.ഒ.എസ് അലവൻസ്' വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കുക. നടപടിക്രമങ്ങൾ ലളിതമായി വെബ്സൈറ്റിൽ (www.sio.gov.bh) വിശദീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.