ബഹ്റൈൻ പ്രവാസി സമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
text_fieldsഐ.വൈ.സി.സി മുഹർറഖ് ഏരിയ
മനാമ: ഐ.വൈ.സി.സി മുഹർറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സ്മൃതിസംഗമം സംഘടിപ്പിച്ചു. നാനാത്വത്തിൽ ഏകത്വവും വൈവിധ്യവും നിറഞ്ഞ ഇന്ത്യയുടെ സംസ്കാരം നിലനിർത്തി മുന്നോട്ടുപോകണമെന്ന് വിവിധ പ്രസംഗകർ അഭിപ്രായപ്പെട്ടു. കെ.എം.സി.സി വൈസ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. മുഹർറഖ് കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഗംഗൻ മലയിൽ അധ്യക്ഷത വഹിച്ചു. വനിത വിങ് അംഗം മുബീന മൻഷീർ ദേശഭക്തി ഗാനം ആലപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പ്രവാസികൾക്കായി രൂപവത്കരിച്ച ഐ.വൈ.സി ഇന്റർനാഷനലിെന്റ ബഹ്റൈൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഐ.വൈ.സി.സി പ്രസിഡന്റ് അനസ് റഹീമിനെ സെക്രട്ടറി ബെൻസി ഗനിയൂട് ഷാൾ അണിയിച്ചു. പ്രമോദ് വില്യാപ്പള്ളി സ്വാഗതവും പി.സി. രജീഷ് നന്ദിയും പറഞ്ഞു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ
മനാമ: രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യം കരുത്തോടെ കാത്തുസൂക്ഷിക്കാൻ ഓരോ ഇന്ത്യൻ പൗരനും ബാധ്യസ്ഥനാണെന്ന് മാധ്യമപ്രവർത്തകൻ സിജു ജോർജ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷത്തിെന്റ ഭാഗമായി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി പതാക ഉയർത്തി. ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ഗഫൂർ മൂക്കുതല, വി.പി. ഫാറൂഖ് തുടങ്ങിയവർ സംബന്ധിച്ചു.
കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ
മനാമ: കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭാരതത്തിെന്റ 76ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡൻറ് പ്രവീൺ നായർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജന. സെക്രട്ടറി സതീഷ് നാരായണൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ലാല്‍ കെയേഴ്സ്
മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സല്മാനിയയില് യോഗം സംഘടിപ്പിച്ചു. കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എഫ്.എം. ഫൈസല്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. നാനാത്വത്തില്‍ ഏകത്വവും കണ്ണിലെ കൃഷ്ണമണിപോലെ നാം കാത്തുസൂക്ഷിക്കുന്ന മതേതരത്വവുമാണ് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം മഹത്തരമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷ്ണു, അനു കമല്‍ എന്നിവര്‍ ആശംസകളറിയിച്ചു. സെക്രട്ടറി ഷൈജു കന്പ്രത്ത് സ്വാഗതവും ചാരിറ്റി വിഭാഗം കണ്‍വീനര്‍ തോമസ് ഫിലിപ് നന്ദിയും പറഞ്ഞു.
മുഹറഖ് മലയാളി സമാജം
മനാമ: മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മുഹറഖ് പാർക്കിൽ നടന്ന ആഘോഷ പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. സ്ഥാപക പ്രസിഡന്റ് അനസ് റഹിം, ഉപദേശക സമിതി അംഗം അൻവർ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി പി.സി രജീഷ് സ്വാഗതവും തങ്കച്ചൻ നന്ദിയും പറഞ്ഞു.
മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം
മനാമ: ബഹ്റൈൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിെന്റ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് എബി തോമസ്, സെക്രട്ടറി സനൽ കുമാർ, മുൻ പ്രസിഡന്റുമാരായ ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, ജേക്കബ് തേക്കുതോട്, ഭാരവാഹികളായ തോമസ് ഫിലിപ്പ്, വിനോദ്, ലിജു പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി.
ഐനുൽ ഹുദ മദ്റസ
മനാമ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപകൻ അബ്ദുൽ കരിം മാസ്റ്ററുടെ അധ്യക്ഷതയിൽ മുഹറഖ് കെ.എം.സി.സി പ്രസിഡന്റ് അഷറഫ് ബാങ്ക് റോഡ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റഫീക്ക് തോട്ടക്കര മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, കെ.ടി. അബൂ യൂസഫ്, തോടണ്ണൂർ യൂസഫ്, ഇബ്രാഹിം തിക്കോടി, കരീം കുളമുള്ളതിൽ, റബീയുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഷറഫുദ്ദിൻ മൂടാടി സ്വാഗതവും സെക്രട്ടറി ഇസ്മായിൽ നന്ദിയും പറഞ്ഞു.
ബി.എം.ബി.എഫ്-ബി.കെ.എസ്.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് ടീം
മനാമ:ബി.എം.ബി.എഫ്-ബി.കെ.എസ്.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് ടീം മനാമ കാപിറ്റൽ ഗവർണറേറ്റ് കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളികൾക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യത്തിെന്റ 75ാം വാർഷികം ആഘോഷിച്ചു. ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നജീബ് കടലായി, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, മണിക്കുട്ടൻ, നജീബ് ഗാലപ്പ്, മനോജ് വടകര, സലീം നമ്പ്ര, രഞ്ജിത്ത് കൂത്തുപറമ്പ്, മൻസൂർ, മൊയ്തീൻ പയ്യോളി, അജീഷ്, മൂസ ഹാജി, ദിനേശ് പള്ളിയാകായിൽ, സൈനൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.