ദേശസ്നേഹ നിറവിൽ സ്വാതന്ത്ര്യദിനാഘോഷം
text_fieldsമനാമ: ദേശസ്നേഹം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹം മാതൃരാജ്യത്തിെൻറ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയും വിവിധ അസോസിയേഷനുകളും ആഘോഷ ചടങ്ങുകൾ നടത്തി. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങുകളിൽ ദേശീയ പതാക ഉയർത്തിയും ദേശീയ ഗാനം ആലപിച്ചും രാഷ്ട്രത്തോടുള്ള കൂറ് പ്രഖ്യാപിച്ചു.
ഇന്ത്യൻ എംബസിയിലെ ചടങ്ങിൽ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ദേശീയ പാതക ഉയർത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ സ്വാതന്ത്ര്യദിന സന്ദേശം അേദ്ദഹം വായിച്ചു. പൊതുജനങ്ങൾക്ക് എംബസിയുടെ യൂട്യൂബ് ചാനലിൽ ലൈവായി പരിപാടി കാണാൻ അവസരം ഒരുക്കിയിരുന്നു.
കെ.സി.എ
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.സി.എ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് റോയ് സി. ആൻറണി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാഷ്ട്രപിതാവിെൻറ ആശയങ്ങൾ ഇന്നും ലോകത്തിന് മുന്നിൽ സമാധാനത്തിെൻറ ഉത്തമ മാതൃകയായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിെൻറ സ്വാതന്ത്ര്യവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ഇന്ത്യൻ ജനത എന്നും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
അസി. ട്രഷറർ അശോക് മാത്യു, കോർ ഗ്രൂപ് ചെയർമാൻ സേവി മാത്തുണ്ണി, മുൻ പ്രസിഡൻറുമാരായ വർഗീസ് കാരക്കൽ, ജെയിംസ് ജോൺ, സീനിയർ അംഗങ്ങളായ പോളി, സോവിച്ചൻ ചേന്നാട്ടുശ്ശേരി, റോയി ജോസഫ്, വിനോദ് ആറ്റിങ്ങൽ തുടങ്ങിയവർ പെങ്കടുത്തു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
മഹാത്മ ഗാന്ധി കൾചറൽ ഫോറം
മനാമ: ബഹ്റൈൻ മഹാത്മ ഗാന്ധി കൾചറൽ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് സൽമാനിയ സഗയ റസ്റ്റാറൻറ് ഹാളിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. അലിൻ ബാബൂ ആലപിച്ച ദേശഭക്തിഗാനത്തോടെ ആരംഭിച്ചു. പ്രസിഡൻറ് അഡ്വ. പോൾ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. 'സമകാലീന രാഷ്ട്രീയത്തിൽ ഗാന്ധിസത്തിെൻറ പ്രസക്തി' വിഷയത്തിൽ പൊതുചർച്ച സംഘടിപ്പിച്ചു. മുൻ ജനറൽ സെക്രട്ടറി എബി തോമസ് വിഷയാവതരണം നടത്തി.
ഗാന്ധിജി കാണിച്ചുതന്ന അഹിംസയുടെ വഴിത്താരയാണ് ഇന്ന് ലോക സമാധാനത്തിന് ഏറ്റവും ഉചിതമാർഗമെന്നും ഗാന്ധിയൻ മൂല്യങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ ഒാരോരുത്തരും മുന്നിട്ടിറങ്ങണമെന്നും യോഗം അഭിപ്രായപ്പെട്ടു.
അഡ്വ. സുരേന്ദ്രൻ, ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, ലിജു പാപ്പച്ചൻ, തോമസ് ഫിലിപ്പ് എന്നിവർ ചർച്ചയിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ സ്വാഗതവും ട്രഷറർ സനൽകുമാർ നന്ദിയും പറഞ്ഞു. ജോർജ് മാത്യു, അജി ജോർജ്, ഷിജു എന്നിവർ നേതൃത്വം നൽകി.
അണ്ണൈ തമിഴ് മൺറം സിത്ര ലേബർ ക്യാമ്പ് സന്ദർശിച്ചു
മനാമ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായി അണ്ണൈ തമിഴ് മൺറം സിത്രയിലെ ലേബർ ക്യാമ്പ് സന്ദർശിച്ചു. തൊഴിലാളികൾക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മദ്യപാനം, ആത്മഹത്യ എന്നിവക്കെതിരെ ബോധവത്കരണവും നടത്തി. 300ഒാളം ഭക്ഷ്യക്കിറ്റുകളും നൽകി.
ഇന്ത്യൻ ക്ലബ്ലിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ ക്ലബ് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ആഘോഷിച്ചു. പ്രസിഡൻറ് സ്റ്റാലിൻ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി ജോബ് എം.ജെ, അസി. എൻറർടെയ്ൻമെൻറ് സെക്രട്ടറി ആർ. സെന്തിൽ കുമാർ, ബാഡ്മിൻറൺ സെക്രട്ടറി സുനീഷ് കല്ലിങ്കീൽ എന്നിവർ പെങ്കടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങ് ദേശീയപതാക ഉയർത്തിയതോടെയാണ് ആരംഭിച്ചത്.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷന് കീഴിലെ സ്നേഹ റിക്രിയേഷൻ സെൻറർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ കുട്ടികൾ കൈകൊണ്ട് നിർമിച്ച ത്രിവർണ ഡയസ്, കവറുകൾ, ബുക്ക് മാർക്കുകൾ എന്നിവ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവക്കും െഎ.എൽ.എ രക്ഷാധികാരി കൂടിയായ മോണിക്ക ശ്രീവാസ്തവക്കും സമ്മാനിച്ചു.
പിന്നീട്, ജുഫൈറിലെ നിർമാണ സ്ഥലത്ത് തൊഴിലാളികളോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചു, തൊഴിലാളികൾക്കൊപ്പം ദേശീയഗാനം ആലപിക്കുകയും എല്ലാ തൊഴിലാളികൾക്കും ലഘുഭക്ഷണ ബോക്സുകൾ വിതരണം ചെയ്യുകയും ചെയ്തു.
സീറോ മലബാർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മനാമ: സീറോ മലബാർ സൊസൈറ്റി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡൻറ് ചാൾസ് ആലുക്ക ദേശീയ പതാക ഉയർത്തി. കൂടുതൽ ഉത്തരവാദിത്തബോധത്തോടെ ജനാധിപത്യപ്രക്രിയ ഏറ്റെടുക്കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
സീറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച ദേശീയ ഗാനാലാപന മത്സരത്തിലെ വിജയികളായ കുട്ടികൾ ദേശീയഗാനം ആലപിച്ചു. ജോജി വർക്കി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ പ്രസിഡൻറ് ജേക്കബ് വാഴപ്പള്ളി, സൊസൈറ്റി ഭാരവാഹികളായ മോൻസി മാത്യു, അലക്സ് സ്കറിയ, ജെൻസൻ ദേവസി, ബിജു ജോസഫ് എന്നിവർ സംസാരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും റൂസോ നന്ദിയും പറഞ്ഞു.
ഇന്ത്യൻ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ വാർഷിക ദിനം ഇന്ത്യൻ സ്കൂളിൽ ആഘോഷിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ദേശീയ പതാക ഉയർത്തി. സെക്രട്ടറി സജി ആൻറണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വർഗീസ്, വി. അജയകൃഷ്ണൻ, സജി മങ്ങാട്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പതാക ഉയർത്തൽ ചടങ്ങിനു ശേഷം ദേശീയഗാനം ആലപിച്ചു. ചെയർമാൻ പ്രിൻസ് എസ്. നടരാജൻ സ്വാതന്ത്ര്യദിനത്തിെൻറ പ്രാധാന്യം എടുത്തുപറഞ്ഞു. സത്യത്തിെൻറയും അഹിംസയുടെയും സന്ദേശമാണ് ഇന്ത്യയെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുടെ വാക്കുകൾ നമുക്ക് പ്രചോദനമാണെന്ന് സെക്രട്ടറി സജി ആൻറണി പറഞ്ഞു.
കേരളീയ സമാജത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ കേരളീയ സമാജം ഭാരതത്തിെൻറ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ആഘോഷിച്ചു.പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ള ദേശീയപതാക ഉയർത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംഘടിപ്പിച്ച ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റു സമാജം അംഗങ്ങൾ എന്നിവർ സന്നിഹിതരായി.
ഗുരുദേവ സോഷ്യൽ സൊസൈറ്റി
മനാമ: ഭാരതത്തിെൻറ 75ാമത് സ്വാതന്ത്ര്യ ദിനം ഗുരുദേവ സോഷ്യൽ സൊസൈറ്റി ആഘോഷിച്ചു.ചെയർമാൻ ചന്ദ്രബോസ് ദേശീയപതാക ഉയർത്തി. ചടങ്ങിൽ ജി.എസ്.എസ് കുടുംബാംഗങ്ങൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു. മധുരം വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.