ഇൻഡക്സ് ബഹ്റൈൻ സൗജന്യ പാഠപുസ്തക വിതരണം 30ന്
text_fieldsമനാമ: മലയാളികളുടെ കൂട്ടായ്മയായ ‘ഇൻഡക്സ് ബഹ്റൈെൻറ’ നേതൃത്വത്തിൽ സമാഹരിച്ച ടെക്സ്റ്റ് ബുക്കുകൾ ഇൗ മാസം 30ന് േകരളീയ സമാജത്തിൽ നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുനരുപയോഗത്തിെൻറ സേന്ദശം പ്രചരിപ്പിക്കുക, പുസ്തകങ്ങൾ വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക് സഹായമാവുക, പ്രകൃതി സ്നേഹത്തിെൻറ പാഠങ്ങൾ പുതിയ തലമുറക്ക് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി തയ്യാറാക്കിയതെന്നും ഇതിന് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. മൂന്ന് ആഴ്ചക്കിടെ 1000ത്തിലധികം പേർക്ക് വിതരണം ചെയ്യാൻ സാധിക്കുന്നത്രയും പുസ്തകങ്ങൾ ശേഖരിക്കാനായിട്ടുണ്ട്. ബഹ്റൈനിലെ വിവിധ സംഘടനകളുമായി കൈകോർത്താണ് പുസ്തകശേഖരണം നടത്തിയത്.ഇതിനായി വിവിധ ഇടങ്ങളിൽ 32 ബോക്സുകൾ സ്ഥാപിച്ചിരുന്നു. ഇവിടെ രക്ഷിതാക്കളും കുട്ടികളും ഉപയോഗിച്ച പുസ്തകങ്ങൾ നിക്ഷേപിക്കുകയായിരുന്നു. സംഘാടകർ പിന്നീട് അത് ശേഖരിച്ച് തരംതിരിച്ചു.30ന് നടക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് നോട്ടുപുസ്തകങ്ങളും പെൻസിലും പേനയും കട്ടറും മറ്റും അടങ്ങിയ കിറ്റും സൗജന്യമായി നൽകുന്നുണ്ട്. സ്കൂൾ വിദ്യാർഥികളുടെ പുസ്തകങ്ങളാണ് ശേഖരിച്ചത്. ചെറിയ വരുമാനമുള്ളവരും കുടുംബമായി കഴിയുന്ന ബഹ്റൈനിൽ കുട്ടികളുടെ സ്കൂൾ തുറക്കുന്ന കാലം പലർക്കും താങ്ങാവുന്നതിലും അധികം സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കാറുണ്ട്. ഇവർക്ക് ‘പുസ്തക കാർണിവൽ’ വലിയ ആശ്വാസമാകും.
ഇൻഡക്സ് ബഹ്റൈൻ ഇൗ വിഷയത്തിൽ കാമ്പയിൻ തുടങ്ങിയപ്പോൾ തന്നെ വലിയ സഹകരണമാണ് വിവിധ സംഘടനകളിൽ നിന്നും സാമൂഹിക പ്രവർത്തകരിൽ നിന്നും ലഭിച്ചതെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. നിരവധി രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും ഇതിെൻറ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ഉപയോഗിച്ച പാഠപുസ്തകങ്ങൾ പലരും ഉപേക്ഷിക്കുന്ന രീതിയാണ് പതിവ് . വളരെ ചുരുക്കം രക്ഷിതാക്കളും വിദ്യാർഥികളും മാത്രമാണ് പരസ്പരം പുസ്തകങ്ങൾ കൈമാറുന്നത്. പുസ്തക കൈമാറ്റത്തിന് കേന്ദ്രീകൃത സ്വഭാവമുണ്ടാക്കാൻ സാധിച്ചുവെന്നതാണ് ഇൗ കാമ്പയിനിെൻറ പ്രധാന നേട്ടം.
വ്യാഴാഴ്ച വൈകീട്ട് ഏഴുമുതൽ 10മണി വരെയുള്ള സമയങ്ങളിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആവശ്യാനുസരണം പുസ്തകങ്ങൾ കൈപ്പറ്റാവുന്നതാണ്. നിർധനരായ കുട്ടികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്യാനും പദ്ധതിയുണ്ട്. ആവശ്യമുള്ളവർക്ക് സേവി മാത്തുണ്ണിയുമായി (36800676 ) ബന്ധപ്പെടാവുന്നതാണ്. ഉപയോഗിച്ച പാഠപുസ്തകങ്ങൾ നൽകാനും വേണ്ടത് എടുക്കാനും കഴിയുന്ന കൈമാറ്റ മേളയായും രക്ഷിതാക്കൾക്ക് ഇത് ഉപയോഗപ്പെടുത്താം. ടെക്സ്റ്റ് പുസ്തകങ്ങളും ഗൈഡുകളും ആവശ്യമുള്ള മുഴുവൻ രക്ഷിതാക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.നോട്ടുബുക്കും സ്റ്റേഷനറി സാധനങ്ങളും ആവശ്യമുള്ളവർ കുട്ടികളുടെ സ്കൂൾ തിരിച്ചറിയൽ കാർഡ് കൂടി കൈവശം വെക്കണം. ആദ്യം വരുന്നവർക്ക് മുൻഗണന ലഭിക്കും. വിവരങ്ങൾക്ക് സാനി പോൾ ^39855197, അജി ഭാസി ^38809471, റഫീഖ് അബ്ദുല്ല ^38384504, അനീഷ് വർഗീസ്^39899300, ലത്തീഫ് ആയഞ്ചേരി ^39605806 എന്നിവരെ ബന്ധപ്പെടാം. 30ന് നടക്കുന്ന പരിപാടിയിൽ കേരളീയ സമാജം അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിക്കുന്ന സംഗീത വിരുന്നുമുണ്ടാകും.
ഇന്ത്യൻ ക്ലബ്ബ്, കേരളീയ സമാജം, സീറോ മലബാർ സൊസൈറ്റി, കെ.എം.സി.സി, കേരള കാത്തലിക് അസോസിയേഷൻ, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ശ്രീ നാരായണ കൾചറൽ സൊസൈറ്റി, ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ,കേരള സോഷ്യൽ ആൻറ് കൾചറൽ അസോസിയേഷൻ, സമസ്ത കേരള സുന്നി ജമാഅത്ത് , അൽ അൻസാർ സെൻറർ, ഐ.സി.എസ്, അയ്യപ്പ ക്ഷേത്രം^ കാനൂ ഗാർഡൻ, അയ്യപ്പ ക്ഷേത്രം ^അറാദ് , സേക്രഡ് ഹാർട് ചർച്ച്, സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് ചർച്ച്, സെൻറ് മേരീസ് ഓർത്തോഡോക്സ് ചർച്ച്, സംസ്കൃതി, കർണാടക ക്ലബ്, തെലുങ്ക് കലാ സമിതി, ബഹ്റൈൻ പ്രതിഭ, പ്രേരണ, പ്രവാസി ഗൈഡൻസ് ഫോറം, വിന്നേഴ്സ് അക്കാദമി,ഒ.െഎ.സി.സി, ബാലഭാരതി, ടിസ്ക, ആം ആദ്മി പാർട്ടി കൂട്ടായ്മ, മാതാ അമൃതാനന്ദമയി സേവാ സംഘം തുടങ്ങിയവരാണ് കാമ്പയിനുമായി സഹകരിച്ചത്.
പരിപാടിയോടനുബന്ധിച്ച് ചിത്രകാരൻ സത്യദേവിെൻറ നേതൃത്വത്തിൽ മരങ്ങളുടെ പ്രാധാന്യം വിളംബരം ചെയ്ത് വലിയ ക്യാൻവാസിൽ ഇലകൾ വെച്ച് ചിത്രമൊരുക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.