ഇന്ത്യ@75: ആഘോഷാരവത്തിലേക്ക് ഗൾഫ് മാധ്യമവും
text_fieldsമനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷങ്ങളുടെ ആവേശത്തിൽ പങ്കാളിയാകാൻ ഗൾഫ് മാധ്യമവും ഒരുങ്ങി. ഇന്ത്യയുടെ മഹത്തായ ചരിത്രവും പാരമ്പര്യവും വിദ്യാർഥികൾക്ക് പകർന്നുനൽകുന്ന അറിവിെൻറ വേദിയായ മെഗാ ക്വിസ് മത്സരത്തോടെ ആഘോഷത്തിെൻറ ആരവങ്ങളുയരും.
ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75 ബി ക്വിസ്' മത്സരത്തിെൻറ ലോഗോ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പ്രകാശനം ചെയ്തു. ജി.സി.സി രാജ്യങ്ങളിൽ ആദ്യമായാണ് ഗൾഫ് മാധ്യമം ഇന്ത്യൻ എംബസിയുമായി സഹകരിച്ച് വിപുല ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. 2022 ആഗസ്റ്റ് 15നാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും അടുത്തറിയുന്നതിനുള്ള അവസരമാണ് ഇതെന്ന് ലോഗോ പ്രകാശനം ചെയ്ത് അംബാസഡർ പറഞ്ഞു. പ്രവാസികളും ബഹ്റൈനികളുമായ നിരവധി വിദ്യാർഥികൾ ക്വിസ് മത്സരത്തിൽ പെങ്കടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
വരും നാളുകളിൽ നിർണായകമായ രണ്ട് ചരിത്ര മുഹൂർത്തങ്ങൾക്കാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിെൻറ 50ാം വാർഷികവും. ഇന്ത്യ@75 ആഘോഷങ്ങൾക്ക് ഇന്ത്യൻ എംബസി കഴിഞ്ഞ മാർച്ചിൽ തുടക്കംകുറിച്ചു. ഇതിെൻറ തുടർച്ചയായി നിരവധി പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയും ബഹ്റൈനും തമ്മിലെ ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിൽ പ്രവാസി സമൂഹത്തിെൻറ പങ്ക് പ്രധാനപ്പെട്ടതാണെന്ന് അംബാസഡർ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വികസനത്തിലും പ്രവാസികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ബോർഡ് അംഗവും പി.ആർ കോഒാഡിനേറ്ററുമായ സോമൻ ബേബി, ഗൾഫ് മാധ്യമം മിഡിൽ ഇൗസ്റ്റ് ഡയറക്ടർ സലിം അമ്പലൻ, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ എന്നിവർ ആശംസയർപ്പിച്ചു.
കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മീഡിയ കോഒാഡിേനറ്റർ ജാസിർ വടകര തുടങ്ങിയവർ പെങ്കടുത്തു. ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് സിജു ജോർജ് സ്വാഗതവും െറസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല നന്ദിയും പറഞ്ഞു. റുസ്ബി ബഷീർ പരിപാടിയുടെ അവതരണം നിർവഹിച്ചു.
ബഹ്റൈനിൽ താമസിക്കുന്ന ഏത് രാജ്യക്കാർക്കും പെങ്കടുക്കാവുന്ന ക്വിസ് മത്സരത്തിെൻറ മുഖ്യപ്രായോജകർ ആർ.പി ഗ്രൂപ്പാണ്. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന മത്സരത്തിെൻറ പ്രിലിമിനറി റൗണ്ട് ജൂലൈ 30നും സെമിഫൈനൽ ആഗസ്റ്റ് ആറിനും നടക്കും. ആഗസ്റ്റ് 13ന് നടക്കുന്ന ഫൈനൽ മത്സരത്തിന് ക്വിസ് മാസ്റ്റർ ജി.എസ് പ്രദീപ് നേതൃത്വം നൽകും.
വിദ്യാർഥികൾക്ക് രണ്ട് വിഭാഗങ്ങളിലായി മത്സരിക്കാം. ഏഴ് മുതൽ ഒമ്പത് വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്ക് ഒന്നാം വിഭാഗത്തിലും 10 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്ക് രണ്ടാം വിഭാഗത്തിലുമാണ് മത്സരിക്കാൻ അവസരം.വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.