'ഇന്ത്യ@75 ബി ക്വിസ്': പ്രിലിമിനറി റൗണ്ട് ഇന്ന്
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം നടത്തുന്ന 'ഇന്ത്യ@75 ബി ക്വിസ്'മത്സരത്തിെൻറ പ്രിലിമിനറി റൗണ്ട് വെള്ളിയാഴ്ച നടക്കും. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും അടുത്തറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന ക്വിസ് മത്സരത്തിൽ ബഹ്റൈനിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ വിദ്യാർഥികളാണ് പെങ്കടുക്കുന്നത്. ഇന്ത്യ, ബഹ്റൈൻ ,ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ രജിസ്ട്രേഷൻ നടത്തി. ഉച്ചക്ക് രണ്ട് മുതൽ നാല് വരെയുള്ള സമയത്ത് മത്സരാർഥികൾക്ക് ക്വിസിൽ പെങ്കടുക്കാം. ഒരാൾക്ക് 15 മിനിറ്റാണ് സമയം.
ഏഴ് മുതൽ ഒമ്പത് വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്കും 10 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്കും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. പ്രാഥമിക റൗണ്ടിൽനിന്ന് തിരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന സെമിഫൈനൽ മത്സരം ആഗസ്റ്റ് ആറിന് നടക്കും. ഇന്ത്യയിലെ പ്രശസ്ത ക്വിസ് മാസ്റ്റർമാരിലൊരാളായ ജി.എസ്. പ്രദീപ് നയിക്കുന്ന ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 13ന് അരങ്ങേറും. ആർ.പി ഗ്രൂപ്പാണ് ക്വിസ് മത്സരത്തിെൻറ മുഖ്യ പ്രായോജകർ. മിഡിൽ ഇൗസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻറർ, ലക്കി സിം, ലുലു ഹൈപ്പർമാർക്കറ്റ്, യൂറോസ് ബേക്ക്, സെനിത്, മാത, സെനാബിൾ കെയർ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്യുന്നത്.
പൊതുജനങ്ങൾക്കും സമ്മാനം നേടാം
മനാമ: ഇന്ത്യ@75 ബി ക്വിസ് മത്സരത്തിെൻറ ഭാഗമായി പൊതുജനങ്ങൾക്കും സമ്മാനം നേടാൻ അവസരം. ഗൾഫ് മാധ്യമം ബഹ്റൈൻ ഫേസ്ബുക്ക് പേജിൽ നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് നിങ്ങൾ ചെയ്യേണ്ടത്.
മൂന്ന് മത്സരങ്ങളാണ് നടത്തുന്നത്. ആദ്യ മത്സരം ആഗസ്റ്റ് ഒന്ന് മുതൽ നാല് വരെയും രണ്ടാം മത്സരം ആഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയും മൂന്നാം മത്സരം ആഗസ്റ്റ് ഒമ്പത് മുതൽ 12 വരെയുമാണ് നടക്കുക. ഒാരോ മത്സരത്തിലും മൂന്ന് വീതം വിജയികൾക്ക് സമ്മാനം നൽകും. മത്സരത്തിെൻറ കൂടുതൽ വിവരങ്ങൾ ഗൾഫ് മാധ്യമം ബഹ്റൈൻ ഫേസ്ബുക്ക് പേജിൽ (www.facebook.com/GulfMadhyamamBahrain) ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.