ഇന്ത്യ@75 ബി ക്വിസ്: സെമിഫൈനൽ പോരാട്ടം ആറിന്
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ 'ഗൾഫ് മാധ്യമം നടത്തുന്ന ഇന്ത്യ@75 ബി ക്വിസ് മത്സരത്തിെൻറ ആവേശകരമായ സെമിഫൈനൽ പോരാട്ടം ആഗസ്റ്റ് ആറിന് നടക്കും. ക്വിസ് മാസ്റ്റർമാരായ അനീഷ് നിർമലനും അജയ് പി. നായരുമാണ് ക്വിസ് മത്സരം നയിക്കുന്നത്.
ഇൻറർനാഷനൽ ക്വിസിങ് അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ മെൻററും സെനാബിൽ കെയർ ഡയറക്ടറുമായ അനീഷ് നിർമലന് ക്വിസ് മത്സര രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക് ബിരുദധാരിയായ ഇദ്ദേഹം 2006 മുതൽ വിവിധ മത്സര പരീക്ഷകൾക്കായി വിദ്യാർഥികൾക്ക് പരിശീലനം നൽകി വരികയാണ്.
ഏഴ് മുതൽ ഒമ്പത് വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ മാറ്റുരക്കുന്ന ഒന്നാം കാറ്റഗറിയിൽ 125 പേരും 10 മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ മത്സരിക്കുന്ന രണ്ടാം കാറ്റഗറിയിൽ 79 പേരുമാണ് സെമിയിൽ എത്തിയത്. ജൂലൈ 30ന് നടന്ന പ്രിലിമിനറി റൗണ്ടിൽ പെങ്കടുത്ത ആയിരത്തോളം വിദ്യാർഥികളിൽനിന്നാണ് സെമിയിലേക്ക് യോഗ്യരായവരെ തിരഞ്ഞെടുത്തത്. ഒന്നാം കാറ്റഗറിയുടെ സെമിഫൈനൽ മത്സരം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. രണ്ടാം ഗ്രൂപ്പിെൻറ മത്സരം 3.30ന് തുടങ്ങും.
ആർ.പി ഗ്രൂപ്പാണ് ക്വിസ് മത്സരത്തിെൻറ മുഖ്യപ്രായോജകർ. മിഡിൽ ഇൗസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻറർ, ലക്കി സിം, ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്ക്, ലുലു ഹൈപ്പർമാർക്കറ്റ്, യൂറോസ് ബേക്ക്, ബി.കെ.ജി ഹോൾഡിങ്സ്, ലഷീൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സെനിത്, സ്കൈ ഇൻറർനാഷനൽ ട്രേഡിങ്, അൽ കപ്പീസ് ഇൻഫോടെക്, മാത, സെനാബിൽ കെയർ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്യുന്നത്. മീഡിയ വൺ ആണ് മത്സരത്തിെൻറ മീഡിയ പാർട്ണർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.