ഇന്ത്യൻ ടീമെത്തി; യോഗ്യത നേടുന്നത് 22 വർഷങ്ങൾക്കുശേഷം
text_fieldsമനാമ: അണ്ടർ 21 പുരുഷന്മാരുടെ ലോക വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ യോഗ്യത നേടുന്നത് 22 വർഷങ്ങൾക്കുശേഷമാണ്. പോളണ്ട്, ബൾഗേറിയ, കാനഡ എന്നിവരടങ്ങുന്ന പൂൾ സിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ന് രാവിലെ 11ന് ബഹ്റൈൻ വോളിബാൾ ക്ലബിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തരായ പോളണ്ടിനെയാണ് നേരിടുന്നത്. കരുത്തരായ ടീമുകൾക്കൊപ്പമാണ് ആദ്യ റൗണ്ട് മത്സരമെന്നും ഇന്ത്യ രണ്ടാം റൗണ്ടിലേക്കു മുന്നേറുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ ടീം ചീഫ് കോച്ച് ജി.ഇ. ശ്രീധരൻ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
അന്താരാഷ്ട്ര മത്സര വേദികളിലെ പരിചയം ഇന്ത്യൻ വോളിബാളിന്റെ വളർച്ചക്ക് സഹായകരമാണ്. നിരവധി വെല്ലുവിളികൾ നേരിട്ടാണ് ടീം ലോക വോളിബാൾ ചാമ്പ്യൻഷിപ്പിനെത്തിയിരിക്കുന്നത്. യോഗ്യതമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ ടീമിനായി. ഷ്യയിൽനിന്ന് ഇന്ത്യയും ഇറാനുമാണ് യോഗ്യത നേടിയത്.
അന്താരാഷ്ട്രതലത്തിൽ പ്രബലരായ ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്താൻ ശേഷിയുള്ള ടീമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു. പ്രവീൺ ശർമ, രാജേഷ് കുമാർ എന്നിവരാണ് മറ്റു പരിശീലകർ. ദുഷ്യന്ത് സിങ്ങാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.