ഇന്ത്യക്ക് പിന്തുണയുമായി ഗൾഫ് എയറും
text_fieldsമനാമ: കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് അടിയന്തര ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കുന്നതിന് മുൻകൈയെടുത്ത് ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും. ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളിലും സ്ഥല ലഭ്യതക്കനുസരിച്ച് കാർഗോ കൊണ്ടുപോകുമെന്ന് ഗൾഫ് എയർ അറിയിച്ചു. ഇന്ത്യയിലേക്ക് അടിയന്തര സഹായം എത്തിക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ സംഘടനകൾക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഇൗ സൗകര്യം പ്രയോജനപ്പെടുത്താം.
സന്നദ്ധ സംഘടനകളുടെ സഹായങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് സഹായം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഗൾഫ് എയർ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ കാപ്റ്റൻ വലീദ് അൽ അലാവി പറഞ്ഞു. ഇന്ത്യക്ക് ബഹ്റൈൻ നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പറഞ്ഞു. മഹാമാരിയുടെ പ്രതിസന്ധി തരണം ചെയ്യാൻ ഒറ്റെക്കട്ടായി പോരാടുന്ന സന്ദർഭത്തിൽ ഗൾഫ് എയർ കാണിക്കുന്ന ഉദാരതക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.