'ഇന്ത്യ@75' ബി ക്വിസ്: മെഗാ വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഗൾഫ് മാധ്യമം 'നെസ്റ്റോ ഹൈപ്പർമാർക്കറ്റു'മായി സഹകരിച്ച് നടത്തിയ 'ഇന്ത്യ@75'ബി ക്വിസ് മത്സരത്തിന്‍റെ മെഗാ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം മെഗാസമ്മാനമായ അൽഫാസ്റ്റാർ സ്പോൺസർ ചെയ്ത 40 ഇഞ്ച് ടി.വിക്ക് കണ്ണൂർ മട്ടന്നൂർ സ്വദേശിയും ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ സനീറ ഷംസു അർഹയായി. രണ്ടാം മെഗാസമ്മാനമായ മൈജി സ്പോൺസർ ചെയ്ത എട്ട് ഇഞ്ച് ഐപാഡ് കോഴിക്കോട് കല്ലായി സ്വദേശിയും ബഹ്റൈനിൽ ഗ്രാഫിക് ഡിസൈനറുമായ കെ.പി. സമീറിന് ലഭിച്ചു.
ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ എട്ടുവരെ ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് മെഗാ വിജയിയെ തിരഞ്ഞെടുത്തത്. ക്വിസ് മത്സരത്തിന് വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമായിരുന്നു. നൂറുകണക്കിന് എൻട്രികളാണ് ദിവസവും ലഭിച്ചത്. എല്ലാ ദിവസവും നാല് വിജയികൾക്ക് സമ്മാനം നൽകി. അസ്ഗറലി പെർഫ്യൂം, കിംസ്ഹെൽത്ത്, ബ്രിട്ടാനിയ, അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ, യൂനിഗ്രാഡ് എജുക്കേഷൻ സെന്‍റർ, മറാസീൽ ട്രേഡിങ് എന്നിവരും മത്സരത്തിൽ പ്രായോജകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.