ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ ഡബ്ൾസ് ടൂർണമെന്റ് ഫൈനൽ അരങ്ങേറി
text_fieldsമനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച ഓപൺ ബാഡ്മിന്റൺ ഡബ്ൾസ് ടൂർണമെന്റ് ഫൈനലിലെ വിജയികളെ പ്രഖ്യാപിച്ചു. പുരുഷ, വനിത ഡബ്ൾസ്, മിക്സഡ് ഡബ്ൾസ്, മാസ്റ്റേഴ്സ് ഡബ്ൾസ് വിഭാഗങ്ങളിലാണ് ഫൈനൽ അരങ്ങേറിയത്. വനിത ഡബ്ൾസ് ലെവൽ ഒന്നിൽ ലിസ്ബത്ത് എൽസ ബിനു-സാന്ദ്ര സഖ്യവും പുരുഷ ഡബ്ൾസ് ലെവൽ ഒന്നിൽ നഹാസ് ഒമർ- പ്രേം കിരൺ സഖ്യവും വിജയികളായി.
പുരുഷ ഡബ്ൾസ് ലെവൽ രണ്ടിൽ അമീർ- മുഹമ്മദ് ആസിഫ് സഖ്യവും ലെവൽ മൂന്നിൽ അമീർ-പ്രശാന്ത് മരുതവണ്ണൻ സഖ്യവും ലെവൽ നാലിൽ ഷൺമുഖദാസ് ഭാസ്കരൻ-പ്രശാന്ത് സഖ്യവും വിജയിച്ചു.
മിക്സഡ് ഡബ്ൾസ് ലെവൽ ഒന്നിൽ ലിസ്ബത്ത് എൽസ ബിനു-ഇർഫാൻ സഖ്യവും പ്രീമിയറിൽ ലിസ്ബത്ത് എൽസ ബിനു-കിരൺ ലാൽ സഖ്യവും ജേതാക്കളായി. മാസ്റ്റേഴ്സ് ഡബ്ൾസിൽ മധു കെ. മേനോൻ-ഷാജി മത്തായി സഖ്യമാണ് വിജയികളായത്. വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.