ഇന്ത്യൻ ക്ലബ് ലോക തൊഴിലാളിദിനം ആഘോഷിക്കുന്നു
text_fieldsമനാമ: ഇന്ത്യൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ മേയ് ഒന്നിന് ലോക തൊളിലാളിദിനം ആഘോഷിക്കുന്നു. 1000ഓളം പ്രവാസി തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഡോ. ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാന്റെ രക്ഷാധികാരത്തിൽ നടക്കുന്ന ആഘോഷപരിപാടി ഗുദൈബിയയിലെ ഇന്ത്യൻ ക്ലബ് പരിസരത്താണ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ച ഒരുമണിവരെ തൊഴിലാളികൾക്കുവേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തും. തുടർന്ന് വൈകീട്ട് 7.30 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ചെണ്ടമേളം, 'പുനർജനി' നൃത്തനാടകം തുടങ്ങിയ കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഡോ. ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ നായർ (3433035), വൈസ് പ്രസിഡന്‍റ് സാനി പോൾ (39855197), പ്രോഗ്രാം കോഓഡിനേറ്റർ ബാല മുരുഗൻ (39610706) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. വാർത്തസമ്മേളനത്തിൽ ആക്ടിങ് ട്രഷറർ അനീഷ് വർഗീസ്, കൺവീനർ ബിജോയ് കാമ്പ്രത്ത് എന്നിവരും പങ്കെടുത്തു.
'പെരുന്നാൾ നിലാവ്' മേയ് രണ്ടിന്
മനാമ: പെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യൻ ക്ലബ്, മീഡിയാരംഗ്, അറേബ്യൻ മെലഡീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പെരുന്നാൾ നിലാവ്' ഈദ് ആഘോഷം മേയ് രണ്ടിന് വൈകീട്ട് ഏഴിന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാപ്പിളപ്പാട്ട് രംഗത്തെ പ്രഗത്ഭനും റേഡിയോ അവതാരകനുമായ യൂസഫ് കാരക്കാട്, റിയാലിറ്റി ഷോ വിധികർത്താവും ഗായികയുമായ ബെൻസീറാ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷപരിപാടിയിൽ പ്രവേശനം സൗജന്യമാണ്. പൊതുവേദിയിൽ സാധാരണക്കാർക്കുകൂടി ആസ്വദിക്കാൻ അവസരം ഒരുക്കിയാണ് സംഗീതപരിപാടി നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് ഭാരവാഹികൾക്ക് പുറമേ, പ്രോഗ്രാം ഡയറക്ടർ നിസാർ കുന്നംകുളത്തിങ്കൽ, രാജീവ് വെള്ളിക്കോത്ത്, പ്രോഗ്രാം കോഓഡിനേറ്റർമാരായ റംഷാദ് അയിലക്കാട്, സുബിനാസ് കിട്ടു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.