Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ക്ല​ബ് ‘ഓ​ണം...

ഇ​ന്ത്യ​ൻ ക്ല​ബ് ‘ഓ​ണം ഫെ​സ്റ്റ് 2023’ സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 15 വ​രെ

text_fields
bookmark_border
ഓ​ണം ഫെ​സ്റ്റ് 2023’ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി  ഇ​ന്ത്യ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം
cancel
camera_alt

ഓ​ണം ഫെ​സ്റ്റ് 2023’ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഓ​ണം ഫെ​സ്റ്റ് 2023’ സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 15 വ​രെ ന​ട​ക്കും. സാം​സ്കാ​രി​ക, വി​നോ​ദ പ​രി​പാ​ടി​ക​ളും പ​ര​മ്പ​രാ​ഗ​ത കാ​യി​ക​മ​ത്സ​ര​ങ്ങ​ളും ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ 11ന് ​വൈ​കു​ന്നേ​രം 7.30ന് ​ഉ​ദ്ഘാ​ട​നം ന​ട​ക്കും. തു​ട​ർ​ന്ന് ഓ​ണ​പ്പു​ട​വ മ​ത്സ​രം അ​ര​ങ്ങേ​റും.

സെ​പ്റ്റം​ബ​ർ 12ന് ​പാ​യ​സ​മ​ത്സ​ര​വും തു​ട​ർ​ന്ന് ബ​ഹ്‌​റൈ​നി​ൽ​നി​ന്നു​ള്ള പ്ര​ഫ​ഷ​ന​ൽ ന​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട്യോ​ത്സ​വ​വും നാ​ട​ൻ​പാ​ട്ടും ന​ട​ക്കും. 14ന് ​ഓ​ണ​ച്ച​ന്ത ന​ട​ക്കും. തി​രു​വാ​തി​ര മ​ത്സ​രം, ആ​ര​വം ബ​ഹ്‌​റൈ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ക് മ്യൂ​സി​ക് ആ​ൻ​ഡ് ഫ്യൂ​ഷ​ൻ ബാ​ൻ​ഡ് എ​ന്നി​വ രാ​ത്രി 7.30 മു​ത​ൽ അ​ര​ങ്ങേ​റും.

15ന് ​രാ​വി​ലെ പ​ത്തി​ന് പൂ​ക്ക​ള​മ​ത്സ​രം, ഓ​ണ​ച്ച​ന്ത, വ​ടം​വ​ലി​മ​ത്സ​രം, ഘോ​ഷ​യാ​ത്ര എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് റോ​ഷ​ൻ, അ​രു​ൺ ഗോ​പ​ൻ, കീ​ർ​ത്തി​ക സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​നി​ശ​യു​ണ്ടാ​കും. 29ന് 2500 ​പേ​ർ​ക്ക് ഓ​ണ​സ​ദ്യ വി​ള​മ്പും. 29 വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന​ങ്ങ​ളാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ൾ​ക്കും അം​ഗ​ങ്ങ​ൾ​ക്കും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കു​മാ​യി വി​ള​മ്പു​ന്ന​ത്.വ​ടം​വ​ലി മ​ത്സ​രം ഒ​ഴി​കെ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന് പ്ര​വേ​ശ​ന ഫീ ​ഇ​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഓ​ണ​പ്പു​ട​വ മ​ത്സ​രം, പാ​യ​സ​മ​ത്സ​രം, തി​രു​വാ​തി​ര​മ​ത്സ​രം എ​ന്നി​വ​യു​ടെ ര​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ ഏ​ഴാ​ണ്. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് 33714099 എ​ന്ന ന​മ്പ​റി​ൽ കോ​ഓ​ഡി​നേ​റ്റ​ർ ജോ​സ്മി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പൂ​ക്ക​ള​മ​ത്സ​രം ര​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 10 ആ​ണ്. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് 33714099 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. വ​ടം​വ​ലി മ​ത്സ​രം, ഘോ​ഷ​യാ​ത്ര മ​ത്സ​രം ര​ജി​സ്ട്രേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് കോ​ഓ​ഡി​നേ​റ്റ​ർ എ​ൻ.​എ​സ്. ജെ​യി​നെ 39457727 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​സ​ദ്യ ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‘ഓ​ണം ഫെ​സ്റ്റ് 2023’ ആ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ഗോ​പി​നാ​ഥ​ൻ നാ​യ​ർ- 34330835, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മ​നോ​ജ് നാ​യ​ർ- 33470200 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam festindian clubOnam 2023
News Summary - Indian Club 'Onam Fest 2023' from September 11 to 15
Next Story