Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​ൽ​വ​ർ ജൂ​ബി​ലി...

സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട്

text_fields
bookmark_border
logo launching
cancel
camera_alt

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​ന ചടങ്ങിൽ നിന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് സി​ൽ​വ​ർ ജൂ​ബി​ലി ഒ​രു​വ​ർ​ഷം നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്നു. താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള 600ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ഏ​ക​ദേ​ശം ആ​റു കോ​ടി രൂ​പ​യു​ടെ സ​ഹാ​യം പ​ദ്ധ​തി​യി​ൽ​നി​ന്ന് ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 66 തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 30,000 ദീ​നാ​ർ (ഏ​ക​ദേ​ശം 66 ല​ക്ഷം രൂ​പ) വി​ത​ര​ണം ചെ​യ്തു. 125 ദീ​നാ​റി​ൽ കു​റ​വ് ശ​മ്പ​ള​മു​ള്ള ബ​ഹ്റൈ​നി​ൽ മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​നാ​ണ് ഒ​രു ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കി വ​രു​ന്ന​ത്.

റേ​ഷ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം, താ​ൽ​ക്കാ​ലി​ക പാ​ർ​പ്പി​ടം, വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കു​ള്ള പി​ന്തു​ണ, വി​വി​ധ ഭാ​ഷ​ക​ളി​ൽ 24 മ​ണി​ക്കൂ​ർ ഹെ​ൽ​പ് ലൈ​ൻ സേ​വ​ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ സ​ഹാ​യം, നി​യ​മ​പ​ര​മാ​യ പി​ന്തു​ണ, സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ൾ, മാ​ന​സി​ക​ക്ഷേ​മ പി​ന്തു​ണ, മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​നു​ള്ള സ​ഹാ​യം, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, വ​നി​ത ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ൾ, ഫാ​മി​ലി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് സ​പ്പോ​ർ​ട്ട്, സ്​​പെ​ക്ട്ര ആ​ർ​ട്ട് കാ​ർ​ണി​വ​ൽ (വാ​ർ​ഷി​ക ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി) തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളി​ലൂ​ടെ ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ തു​ടി​പ്പാ​കാ​ൻ ഐ.​സി.​ആ​ർ.​എ​ഫി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

മ​ത്സ​ര​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ല​ത മ​ണി​ക​ണ്ഠ​നാ​ണ് ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. എ​ല്ലാ മാ​സ​വും ലൈ​ഫ് ഗേ​റ്റ്കീ​പ്പ​ർ​മാ​രു​ടെ പ​രി​ശീ​ല​നം, പ്ര​തി​മാ​സ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, ക്യാ​മ്പ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, ല​ഘു​ഭ​ക്ഷ​ണ വി​ത​ര​ണം, മൂ​ന്നു മാ​സം കൂ​ടു​മ്പോ​ൾ ഐ.​സി.​ആ​ർ.​എ​ഫ് ​തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണം, ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​രം, സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച 25 തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്ക​ൽ, എ​ൽ.​എം.​ആ​ർ.​എ​യു​മാ​യി സ​ഹ​ക​രി​ച്ച് നി​യ​മ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് യോ​ഗ, തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് തൊ​ഴി​ൽ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കാ​യി​ക​ദി​നം, ര​ജ​ത​ജൂ​ബി​ലി സു​വ​നീ​ർ പ്ര​കാ​ശ​നം, ചാ​രി​റ്റി ഡി​ന്ന​ർ, സ്​​പോ​ൺ​സ​ർ​മാ​രെ ആ​ദ​രി​ക്ക​ൽ, ഐ.​സി.​ആ​ർ.​എ​ഫ് വി​മ​ൻ​സ് ഫോ​റം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി, സ്​​പെ​ക്ട്ര ആ​ർ​ട്ട് കാ​ർ​ണി​വ​ൽ, ഇ​ന്ത്യ​ൻ ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ, ക​ല​ണ്ട​ർ പ്ര​കാ​ശ​നം തു​ട​ങ്ങി​യ​വ​യാ​ണ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ഭാ​ഗ​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Indian Community Relief Fund in Silver Jubilee Celebration
Next Story