ഇന്ത്യൻ ഡൻറൽ ഡോക്ടർമാർ കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യൻ ഡൻറൽ ഡോക്ടർമാർ ‘ഇൻഡ്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്റൈൻ’ എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു. സ്ഥാനാരോഹണച്ചടങ്ങ് എലൈറ്റ് റിസോർട്ടിൽ നടന്നു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഡോ. പ്രിൻസ് അധ്യക്ഷത വഹിച്ചു. ഡോ. സുരഭില സ്വാഗതവും ഡോ. ബിജോഷ് നന്ദിയും പറഞ്ഞു.
കൂട്ടായ്മ ഭാരവാഹികളായി ഡോ. പ്രിൻസ് പാപ്പച്ചൻ (പ്രസി.), ഡോ. കുശ്ബു (വൈസ് പ്രസി), ഡോ. ബിജോഷ് ജോസ് (സെക്ര.), ഡോ. പ്രജീത്ത് ബാബു (ജോ. സെക്ര), ഡോ. റിങ്കു ജോസ് (ട്രഷ.), എക്സിക്യൂട്ടിവ് അംഗങ്ങളായ ഡോ. ജയ് ഗോവിന്ദ്, ഡോ. ജിതേഷ്, ഡോ. മനോജ് തോമസ്, ഡോ. മുഹമ്മദ് ജിയാദ്, ഡോ. രാഹുൽ രതീഷ്, ഡോ. രാജേന്ദ്രൻ, ഡോ. രഞ്ജിത്ത് ദിവാകരൻ, ഡോ. സുജിത് ജോൺസ് എന്നിവർ ചുമതലയേറ്റു. ചടങ്ങിൽ നൂറിലധികം ഡെന്റൽ ഡോക്ടർമാർ കുടുംബസമേതം പങ്കെടുത്തു.
വിവിധ കലാപരിപാടികളും അരങ്ങേറി. ബഹ്റൈനിലെ ആരോഗ്യ പരിപാലന സേവനങ്ങൾക്കായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള വേദിയായും സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രതിബദ്ധതയോടെയും പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.