പ്രിൻസ് ഖലീഫയുടെ വിയോഗം: ഇന്ത്യൻ എംബസി അനുശോചിച്ചു
text_fieldsമനാമ: പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ ബഹ്റൈനിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. എംബസിയിൽ നടന്ന അനുശോചന യോഗത്തിൽ മുഴുവൻ ജീവനക്കാരും പെങ്കടുത്തു.ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രിൻസ് ഖലീഫ നൽകിയ സംഭാവനകൾ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എടുത്തുപറഞ്ഞു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകിയ പിന്തുണയും അംബാസഡർ അനുസ്മരിച്ചു.പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം അംബാസഡർ യോഗത്തിൽ വായിച്ചു.
വ്യത്യസ്ത തലങ്ങളിൽ ബഹ്റൈനെ ഉന്നതിയിലേക്ക് നയിച്ച മികച്ച രാജ്യ തന്ത്രജ്ഞനെയാണ് ശൈഖ് ഖലീഫയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് നരേന്ദ്ര മോദി സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന അദ്ദേഹം ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു. ഇന്ത്യയോടും ഇന്ത്യക്കാരോടും അദ്ദേഹം പുലർത്തിയ ഉൗഷ്മള ബന്ധം എക്കാലവും അനുസ്മരിക്കപ്പെടും. അദ്ദേഹത്തിെൻറ വിയോഗത്തിൽ വേദനിക്കുന്ന ബഹ്റൈനിലെ സഹോദരീസഹോദരന്മാർക്കൊപ്പം ഇന്ത്യയിലെ ജനങ്ങളും പങ്കുചേരുന്നതായി സന്ദേശത്തിൽ പറഞ്ഞു.പ്രിൻസ് ഖലീഫയോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ചു. എംബസിയിൽ ദേശീയപതാക പകുതി താഴ്ത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.