ഇന്ത്യൻ എംബസി ഒാപൺ ഹൗസ്
text_fieldsനിരവധി പ്രശ്നങ്ങൾക്ക് പരിഹാരം
കോവിഡ് മുൻകരുതലുകൾ പാലിക്കണമെന്ന് അംബാസഡർ ഒാർമിപ്പിച്ചു
മനാമ: പ്രവാസി ഇന്ത്യൻ സമൂഹത്തിെൻറ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ ഒാപൺ ഫോറം സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണ ഭാഗമായാണ് പ്രതിമാസ ഒാപൺ ഹൗസ് ഒാൺലൈനിൽ നടത്തുന്നത്. പ്രവാസികളുടെ തൊഴിൽപരമായ വിവിധ പ്രശ്നങ്ങൾക്ക് ഒാപൺ ഹൗസിൽ പരിഹാരം കണ്ടു.
ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിെൻറ സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതിന് ബഹ്റൈൻ അധികൃതർക്ക് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ നന്ദി പറഞ്ഞു. ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഒക്ടോബർ 12 മുതൽ 19 വരെ ബാബുൽ ബഹ്റൈൻ ഉൾപ്പെടെ വിവിധ വേദികളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങളുടെയും കല, സാംസ്കാരിക പാരമ്പര്യങ്ങൾ വിളിച്ചോതുന്ന നിരവധി പരിപാടികൾ ലിറ്റിൽ ഇന്ത്യ ബഹ്റൈൻ ആഘോഷ ഭാഗമായി അരങ്ങേറി. ചരിത്ര സ്മാരകങ്ങളായ ബഹ്റൈനിലെ ബാബുൽ ബഹ്റൈൻ ഇന്ത്യൻ ദേശീയ പതാകയുടെയും ഇന്ത്യയിലെ കുത്തബ്മിനാർ ബഹ്റൈൻ ദേശീയ പതാകയുടെയും നിറങ്ങളാൽ അലംകൃതമാവുകയും ചെയ്തു. ആഘോഷ പരിപാടികളിൽ സജീവമായി പെങ്കടുത്ത ഇന്ത്യൻ, ബഹ്റൈനി സമൂഹങ്ങൾക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പുതിയ സംഭവ വികാസങ്ങൾ അംബാസഡർ ഒാപൺ ഹൗസിൽ അറിയിച്ചു. 100 കോടി വാക്സിൻ ഡോസ് നൽകി ഇന്ത്യ ചരിത്രം കുറിച്ചത് അടുത്ത കാലത്താണ്. ടൂറിസ്റ്റ് ഇ-വിസ നൽകുന്നത് ഒക്ടോബർ 15 മുതൽ ഇന്ത്യ പുനരാരംഭിച്ച കാര്യവും അംബാസഡർ അറിയിച്ചു.ഏതാനും ഇന്ത്യൻ പ്രവാസികളുടെ ദീർഘകാലമായുള്ള കേസുകൾ പരിഹരിക്കാൻ സഹായം ചെയ്ത ബഹ്റൈൻ അധികൃതർക്കും ബന്ധപ്പെട്ട ഇന്ത്യൻ അസോസിയേഷനുകൾക്കും അംബാസഡർ നന്ദി പറഞ്ഞു. അശോകൻ ആശാരി, സായിറാം സാപ, ഗംഗാധർ പശികം, അവ്വമ്മ എന്നിവരുടെ കേസുകൾക്കാണ് പരിഹാരമായത്. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.