പരിഹാരനിർദേശങ്ങളുമായി ഇന്ത്യൻ എംബസി ഓപൺ ഹൗസ്
text_fieldsമനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. അംബാസഡർ എല്ലാവർക്കും ക്രിസ്മസ്-പുതുവത്സര ആശംസകൾ നേർന്നു.
തൊഴിൽ സാമൂഹിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ററാക്ടിവ് സെഷൻ സംഘടിപ്പിച്ചതിന് അംബാസഡർ എൽ.എം.ആർ.എക്ക് നന്ദി പറഞ്ഞു.
ഓപൺ ഹൗസിൽ പങ്കെടുത്തവരെ എൽ.എം.ആർ.എ മാർഗനിർദേശങ്ങൾ സംബന്ധിച്ച് ബോധവത്കരിച്ചു.ഓപണ്‍ ഹൗസില്‍ 50ഓളം ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു. കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചതായി അംബാഡർ അറിയിച്ചു.
പ്രവാസിസമൂഹത്തെ പരിപാലിക്കുന്നതില്‍ ബഹ്റൈന്‍ സര്‍ക്കാറിന്റെയും ഭരണാധികാരികളുടേയും തുടര്‍ച്ചയായ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ ദുരിതബാധിതരായ ഇന്ത്യന്‍ പൗരന്മാര്ക്ക് താമസസൗകര്യവും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ടിക്കറ്റുകളും ഐ.സി.ഡബ്ല്യു.എഫിലൂടെ എംബസി നല്‍കിയിട്ടുണ്ട്. ഓപണ്‍ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും. ഓപണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും കമ്യൂണിറ്റി അംഗങ്ങള്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.