ഇന്ത്യൻ എംബസിയിൽ ഒാപൺ ഹൗസ് സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിെൻറ പ്രശ്നപരിഹാരത്തിനായി ഇന്ത്യൻ എംബസി ഒാപൺ ഹൗസ് സംഘടിപ്പിച്ചു. ഭാരത് ബയോടെക് ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച 'കോവാക്സിൻ' അംഗീകരിക്കാനുള്ള ബഹ്റൈൻ സർക്കാറിെൻറ തീരുമാനത്തെ ഇന്ത്യൻ അംബാസഡർ അഭിനന്ദിച്ചു.
ഇന്ത്യക്കും ബഹ്റൈനിനും ഇടയിെല പുതുക്കിയ യാത്രാ നിബന്ധനകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ബഹ്റൈൻ ഉൾപ്പെടെ 'എ' കാറ്റഗറി രാജ്യങ്ങളിൽനിന്ന് വാക്സിൻ സ്വീകരിച്ച് വരുന്ന യാത്രക്കാർക്ക് ഇന്ത്യയിൽ നിർബന്ധിത ക്വാറൻറീനും നാട്ടിൽ എത്തിയശേഷമുള്ള ആർ.ടി.പി.സി.ആർ പരിശോധനയും ഒഴിവാക്കിയ കാര്യവും അംബാസഡർ അറിയിച്ചു.
ഹരികൃഷ്ണ, രാഹുൽ റാണ എന്നിവരുടെ യാത്രാവിലക്ക് പരിഹരിക്കാൻ ബഹ്റൈൻ അധികൃതരും ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളും നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്നുള്ള സഹായത്തോടെ മമ്മുടി സത്യവതി, ബേബി പൗലോസ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കാനും സാധിച്ചു.
ഒാപൺ ഹൗസിെൻറ പരിഗണനക്കുവന്ന പരാതികളിൽ ചിലതിൽ ഉടൻതന്നെ പരിഹാരം കണ്ടു. മറ്റുള്ളവ തുടർ നടപടികൾക്കായി മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.