ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിത വിങ് രൂപവത്കരിച്ചു
text_fieldsസലീന റാഫി ,ഇസ്മത് ജനസീർ ,ഫെബി മുന്നാസ്
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ചേർന്ന ജനറൽ ബോഡി മീറ്റിങ്ങിൽ വനിത വിങ് രൂപവത്കരിച്ചു. സലീന റാഫി പ്രസിഡന്റും ഇസ്മത് ജനസീർ ജനറൽ സെക്രട്ടറിയും ഫെബി മുന്നാസ് ട്രഷററായും തിരഞ്ഞടുക്കപ്പെട്ടു.
ബഹ്റൈനിലെ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വനിതകൾക്കുള്ള പങ്ക് വളരെ വലുതാണെന്നും അതിനുവേണ്ടി പ്രവർത്തിക്കണമെന്നും യോഗം അഭിപ്രായപെട്ടു. ഹസീന സിറാജ്, ജംഷി പ്രസൂൺ, നാജിയ നൂറുദ്ദീൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും ലുബി ആഷിഖ്, ഫിദ റമീസ്, റൂബി സഫീർ എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി യോഗം നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.