ഇന്ത്യൻ നിർമിത ചെയിൻലെസ് സൈക്കിൾ ഇനി ബഹ്റൈനിലും
text_fieldsമനാമ: ഇന്ത്യൻ നിർമിത സ്റ്റീഡ് ചെയിൻലെസ് സൈക്കിൾ ഇനി ബഹ്റൈനിലെ നിരത്തുകളിലും ഓടും. സ്കൈവേൾഡ് ഗ്രൂപ്പാണ് സൈക്കിളിന്റെ ബഹ്റൈനിലെ വിതരണക്കാർ. ഇന്ത്യയിലെ ഏക ചെയിൻലെസ് സൈക്കിൾ നിർമാതാക്കളായ 'സ്റ്റീഡ് ചെയിൻലെസ് സൈക്കിൾ' ജി.സി.സി രാജ്യങ്ങളിലേക്ക് വിതരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബഹ്റൈനിൽ എത്തുന്നതെന്ന് മാനേജിങ് ഡയറക്ടർ എസ്. അനന്തകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബഹ്റൈൻ ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ സൈക്കിളിന്റെ ബഹ്റൈനിലെ ലോഞ്ചിങ് നിർവഹിച്ചു.
ഇന്ത്യയിൽ ഇതിനകം മികച്ച പ്രതികരണമാണ് ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്. അനന്തകൃഷ്ണൻ പറഞ്ഞു. ചെയിൻ ഇല്ലാത്തതിനാൽ വസ്ത്രത്തിൽ ഓയിൽ പറ്റുമെന്നോ ചെയിൻ പൊട്ടുമെന്നോ ഉള്ള പേടികൂടാതെ ദീർഘദൂരം ഓടിക്കാൻ കഴിയുമെന്നതാണ് ഈ സൈക്കിളിന്റെ സവിശേഷത. വളരെ ലളിതമായ അറ്റകുറ്റപ്പണികൾ മാത്രമാണ് സൈക്കിളിന് ആവശ്യമുള്ളത്. പ്രൊപ്പല്ലർ ഷാഫ്റ്റ് ഡ്രൈവ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സൈക്കിൾ ദീർഘദൂര സവാരിക്ക് തികച്ചും വിശ്വസിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്ന് സ്പീഡിലുള്ള ഗിയർ സംവിധാനമാണ് സൈക്കിളിനുള്ളത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറക്കിയ സൈക്കിൾ ബഹ്റൈനിൽ ഉൽപാദനം ആരംഭിക്കുന്നതിനുള്ള പദ്ധതിയുണ്ട്.
ബഹ്റൈനിൽ സൈക്കിളിന്റെ വില വൈകാതെ പ്രഖ്യാപിക്കുമെന്ന് സ്കൈ വേൾഡ് ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.എം. അഷ്റഫ് പറഞ്ഞു. സ്റ്റീഡ് ചെയിൻലെസ് ബൈസിക്കിൾ മാർക്കറ്റിങ് ആൻഡ് സെയിൽസ് റീജനൽ ഹെഡ് ആർ. രവിചന്ദ്രനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സ്കൈ വേൾഡ് ബി.ഡി.എം ജി. രജിത സ്വാഗതം പറഞ്ഞു. സി.ഇ.ഒ നൈന മുഹമ്മദ്, ജനറൽ മാനേജർ സലാം എന്നിവരും ലോഞ്ചിങ് ചടങ്ങിൽ സംബന്ധിച്ചു. മനാമ ഗോൾഡ് സിറ്റിക്കടുത്ത് കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റിന് സമീപമാണ് സ്റ്റീഡ് ചെയിൻലെസ് സൈക്കിൾ ഷോറൂം പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 34588230, 3640737 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.