മതേതരത്വവും ജനാധിപത്യവും കാത്തുപുലർത്താൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിനേ സാധിക്കൂ - ഒ.ഐ.സി.സി
text_fieldsമനാമ: ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും കാത്തുപുലർത്താൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 139ാമത് ജന്മദിന ആഘോഷങ്ങളിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടാണ് ഇന്ത്യൻ ഭരണാധികാരികൾ മുന്നോട്ട് പോകുന്നത്.
നിയമനിർമാണ സഭകളിൽ എതിരഭിപ്രായങ്ങൾ പറയുന്ന ആളുകളെ ആഴ്ചകളോളവും മാസങ്ങളോളവും പാർലമെന്റിൽനിന്ന് പുറത്താക്കിയാണ് പുതിയ നിയമങ്ങൾ നിർമിക്കുന്നതും, നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതും. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ തകർക്കുന്ന നടപടിയാണ്.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷതവഹിച്ച യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ദേശീയ നേതാക്കളായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു, നിസാർ കുന്നംകുളത്തിൽ, അലക്സ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു.
പ്രദീപ് മേപ്പയൂർ, സൈദ് എം.എസ്, ഗിരീഷ് കാളിയത്ത്, നസിം തൊടിയൂർ, അഡ്വ. ഷാജി സാമുവൽ, റംഷാദ് അയിലക്കാട്, പി.ടി. ജോസഫ്, ഷാജി പൊഴിയൂർ, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ജോയ് ചുനക്കര, ബൈജു ചെന്നിത്തല, ശ്രീജിത്ത് പാനായി, ഷിബു ബഷീർ, വില്യം ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.