സവാളയുടെ കയറ്റുമതി തീരുവ ഇന്ത്യ വർധിപ്പിച്ചത് ബഹ്റൈനെ ബാധിക്കില്ലെന്ന് വ്യാപാരികൾ
text_fieldsമനാമ: സവാളക്ക് 40 ശതമാനം കയറ്റുമതി തീരുവ ഉയർത്തിയ ഇന്ത്യയുടെ നടപടി ബഹ്റൈനെ ബാധിക്കില്ലെന്ന് വ്യാപാരികൾ. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സർക്കാർ കയറ്റുമതി നിയന്ത്രണ ഭാഗമായി സവാള കയറ്റുമതി തീരുവ 40 ശതമാനം ഉയർത്തിയതായി പ്രഖ്യാപിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ സവാള കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യു.എ.ഇ, ബംഗ്ലാദേശ്, മലേഷ്യ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ സവാള ഇറക്കുമതി ചെയ്യുന്നത്. ബഹ്റൈനും ഇന്ത്യയിൽനിന്നാണ് പ്രധാനമായും സവാള ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, രണ്ടാഴ്ചത്തേക്ക് ആവശ്യമായ ഇന്ത്യൻ സവാള വിപണിയിൽ സ്റ്റോക്കുണ്ടെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല യമൻ, ഈജിപ്ത്, പാകിസ്താൻ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിൽനിന്ന് സവാള ഇറക്കുമതി ചെയ്യാൻ സാധിക്കും.
ആഗസ്റ്റിലാണ് ഇന്ത്യയിലെ സവാളകൃഷി വിളവെടുപ്പ് സമയം. എന്നാൽ, കനത്ത മഴയിൽ വൻ കൃഷിനാശം സംഭവിച്ചതോടെ ആഭ്യന്തര വിപണികളിലും സവാളക്ക് ക്ഷാമം നേരിട്ടു. ഇതോടെയാണ് കയറ്റുമതിക്ക് നിയന്ത്രണമെന്ന നിലയിൽ തീരുവ ഉയർത്താൻ ഇന്ത്യൻ ധനമന്ത്രാലയം തീരുമാനിച്ചത്. പച്ചക്കറികൾക്കും മറ്റു ഭക്ഷ്യവസ്തുക്കൾക്കും വില വർധിച്ചത് ഇന്ത്യയിൽ പണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.