ഇന്ത്യൻ സ്കൂള്‍ ഭരണസമിതി അസത്യങ്ങള്‍ പറയരുത് -യു.പി.പി
text_fieldsമനാമ: ഇന്ത്യന്‍ സ്കൂളിന്റെ ഈ വര്‍ഷത്തെ ഫെയര്‍ നടത്തിപ്പിന് തുടക്കത്തില്‍ത്തന്നെ പ്രതിസന്ധികള്‍ ഏറെയായിരുന്നുവെന്ന് പ്രസ്താവന നടത്തിയവർ അതിന്റെ കാരണങ്ങള്‍ കൂടി രക്ഷിതാക്കളോട് വിശദീകരിക്കണമെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഒരു രക്ഷിതാവിനെപ്പോലും റാഫിള്‍ നറുക്കെടുപ്പിന്റെ സമയം അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അധികൃതർ വ്യക്തമാക്കണം. സമയം അറിയിക്കാതിരുന്നതിനാൽ, വിറ്റഴിച്ച എല്ലാ ടിക്കറ്റുകളും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയോ എന്ന് പൊതുജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. മെഗാ ഫെയറും റാഫിളും നടത്തിയത് ഇവന്റ് മാനേജ്മെന്റ് ആണോ സ്കൂള്‍ ഭരണസമിതിയാണോ എന്ന് രക്ഷിതാക്കളോട് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
എട്ടുവര്‍ഷം അധികാരത്തിലിരുന്നിട്ടും ഈ ഭരണസമിതി സ്കൂളിന് എന്തുസംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് സമൂഹത്തിന് അറിയാന്‍ താല്പര്യമുണ്ട്. ക്ലാസ് മുറികളുടെയും ബാത്ത് റൂമുകളുടെയും പരിതാപകരമായ അവസ്ഥ സ്കൂളിലെ ഏത് കുട്ടിയോട് ചോദിച്ചാലും മനസ്സിലാവും. രക്ഷിതാക്കള്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോൾ ബന്ധപ്പെട്ടവര്‍ ഇത്രയേറെ അസ്വസ്ഥമാകുന്നതെന്തിനാണ്. തെറ്റുകൾ ചൂണ്ടിക്കാണിച്ച് സ്കൂളിനും പ്രിന്‍സിപ്പലിനും നിരവധി കത്തുകളും പരാതികളും നല്‍കിയിട്ടും ഒരു വിലയും കൽപിക്കാതെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്.70 വര്‍ഷത്തിലധികം ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനമായി തലയുയര്‍ത്തിനിന്ന ഒരു മഹദ്സ്ഥാപനത്തെയും അതിന്റെ സല്‍പേരിനെയും കേവല വ്യക്തി താല്പര്യങ്ങള്ക്കുവേണ്ടി നശിപ്പിക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.