Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ആ​ലേ​ഖ് ചി​ത്ര​ക​ലാ മ​ത്സ​ര ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച പ്ര​തി​ക​ര​ണം

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ആ​ലേ​ഖ് ചി​ത്ര​ക​ലാ മ​ത്സ​ര ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച പ്ര​തി​ക​ര​ണം
cancel

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ലേ​ഖ് ‘25 ഇ​ന്റ​ർ-​സ്കൂ​ൾ ചി​ത്ര​ക​ലാ മ​ത്സ​ര​ത്തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച പ്ര​തി​ക​ര​ണം. ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ പ്ലാ​റ്റി​നം ജൂ​ബി​ലി പ​തി​പ്പാ​യ ആ​ലേ​ഖി​നാ​യി ഇ​തി​ന​കം രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ്കൂ​ളു​ക​ളി​ൽ നി​ന്നും ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 22ലേ​ക്ക് നീ​ട്ടി​യി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ൽ അ​ന്തി​മ പ​ങ്കാ​ളി​ത്തം 3000 ക​വി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന്റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ലേ​ഖ് ‘25 ഏ​പ്രി​ൽ 24, 25 തീ​യ​തി​ക​ളി​ൽ സ്കൂ​ളി​ന്റെ ഇ​സ ടൗ​ൺ കാ​മ്പ​സി​ലാ​ണ് ന​ട​ക്കു​ക. ഈ ​വ​ർ​ഷ​ത്തെ മ​ത്സ​രം അ​ഞ്ചു മു​ത​ൽ 18 വ​രെ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. ദൃ​ശ്യ, വ​ർ​ണ, സൃ​ഷ്ടി, പ്ര​ജ്ഞ എ​ന്നി​വ​യാ​ണ് ഈ ​ഗ്രൂ​പ്പു​ക​ൾ. മ​ത്സ​ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​ശി​ധ​ര​ൻ എം, ​ക​ൺ​വീ​ന​ർ ദേ​വ​ദാ​സ് സി ​എ​ന്നി​വ​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന്റെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളും സാം​സ്കാ​രി​ക സ​മ​ന്വ​യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ​യാ​ണ് ഈ ​മി​ക​ച്ച പ്ര​തി​ക​ര​ണം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഏ​പ്രി​ൽ 24നു ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6:00 മ​ണി​ക്ക് ജ​ഷ​ൻ​മാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങോ​ടെ ര​ണ്ട് ദി​വ​സ​ത്തെ ആ​ഘോ​ഷം ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് പ്ര​മു​ഖ ക​ലാ​കാ​ര​ൻ മൊ​ഹ്‌​സെ​ൻ അ​ൽ​തൈ​തു​ൺ ന​യി​ക്കു​ന്ന ആ​റു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ക്കു​ള്ള ഒ​രു പ്ര​ത്യേ​ക ശി​ൽ​പ​നി​ർ​മ്മാ​ണ ശാ​ല ന​ട​ക്കും. ഏ​പ്രി​ൽ 25നു ​വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന പെ​യി​ന്റി​ങ് മ​ത്സ​രം ന​ട​ക്കും.

രാ​വി​ലെ 10മ​ണി മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ന​ട​ക്കു​ന്ന ആ​ർ​ട്ട് വാ​ൾ, മു​തി​ർ​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി അ​വ​സ​ര​മേ​കും. ആ​ർ​ട്ട് വാ​ളി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ അ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും. ഏ​പ്രി​ൽ 25ന് ​വൈ​കീ​ട്ട് 6.30 ന് ​സ​മാ​പ​ന ച​ട​ങ്ങും സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ക്കും.

• സ്കൂ​ളു​ക​ൾ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 22, 2025

• എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ സ്കൂ​ൾ യൂ​നി​ഫോ​മും ഐ​ഡി​യും ധ​രി​ക്ക​ണം

• മ​ത്സ​ര ഹാ​ളി​നു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ല

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി, പ്ലാ​റ്റി​നം ജൂ​ബി​ലി ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്രി​ൻ​സ് ന​ട​രാ​ജ​ൻ എ​ന്നി​വ​ർ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ, സാം​സ്കാ​രി​ക സ​മ​ന്വ​യം, യു​വ മ​ന​സ്സു​ക​ളു​ടെ അ​തി​രു​ക​ളി​ല്ലാ​ത്ത സ​ർ​ഗാ​ത്മ​ക​ത എ​ന്നി​വ പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​ണി​തെ​ന്ന് പ​രി​പാ​ടി​യെ വി​ശേ​ഷി​പ്പി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും ബ​ന്ധ​പ്പെ​ടു​ക: സ​തീ​ഷ് പോ​ൾ: +973 39813905, ലേ​ഖ ശ​ശി: +973 39804126, ഫ​ഹീ​മ ബി​ൻ റ​ജ​ബ്: +973 33799916.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോം ​പൂ​രി​പ്പി​ച്ചു ഏ​പ്രി​ൽ 22ന​കം സ​മ​ർ​പ്പി​ക്കു​ക: https://forms.gle/DZWXXD5GDFySLF5HA

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:painting competitionBahrain News
News Summary - Indian School Alek Painting Competition registration gets overwhelming response
Next Story