Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്​കൂൾ: അങ്കം...

ഇന്ത്യൻ സ്​കൂൾ: അങ്കം ഇന്ന്​

text_fields
bookmark_border
ഇന്ത്യൻ സ്​കൂൾ: അങ്കം ഇന്ന്​
cancel
camera_alt??????? ?????? ?????????????? ?????????????? ?????? ????????? ??????? ????????? ??????

മനാമ: പ്രവാസികളുടെ അഭിമാന സ്​ഥാപനമായ ബഹ്​റൈൻ ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്​ ഇന്ന്​ നടക്കും.തെരഞ്ഞെടുപ്പി​​​െൻറ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ആരാണ് 2017-2020 വർഷത്തിൽ സ്​കൂൾ ഭരിക്കേണ്ടതെന്ന്​ ഇന്ന്​ നിർണയിക്കപ്പെടും. മൂന്ന്​ പാനലുകൾ ഒപ്പത്തിനൊപ്പം ഏറ്റുമുട്ടുന്ന മത്സരം അക്ഷരാർഥത്തിൽ ത്രികോണ മത്സരമായി മാറി. എല്ലാവരും മികച്ച രീതിയിൽ പ്രചാരണം നടത്തിയതിനാൽ വോട്ടിങ്​ നിലയിൽ വർധനയുണ്ടാകുമെന്നാണ്​ അനുമാനം. തങ്ങൾക്ക്​ അനുകൂലമെന്ന്​ ഉറപ്പുള്ള വോട്ടുകൾ ചെയ്​തെന്ന്​ ഉറപ്പുവരുത്താനുള്ള എല്ലാ സംവിധാനങ്ങളും മുന്നണികൾ ഏർപ്പെടുത്തിയിട്ടുണ്ട്​. ഇതിനായി പട്ടിക വെച്ചുള്ള പരി​േശാധന തന്നെ നടത്താനാണ്​ തീരുമാനം. ലെനി പി.മാത്യു, വീണ അറോറ,മുഹമ്മദ് ഗൗസ്, മുഹമ്മദ് സലിം, തോമസ് മത്തായി എന്നിവരാണ്​ തെരെഞ്ഞെടുപ്പ് ഒാഫിസർമാർ. ഇന്ന്​ കാലത്ത്​ എട്ടുമണിക്ക്​ വാർഷിക ജനറൽ ബോഡി ആരംഭിക്കും. കൃത്യം ഒമ്പതു മണിക്ക്​ വോ​െട്ടടുപ്പ്​ തുടങ്ങും. ഇത്​ വൈകീട്ട്​ ഏഴുമണി വരെ നീളും. വൈകീട്ട്​ ഏഴുമണിക്കുള്ളിൽ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്നവർക്കാണ്​ വോട്ടിങിനുള്ള അനുമതി. വാർഷിക ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ്​ ഒന്നാമത്തെ അജണ്ടയാണ്​.

വോട്ടിങ്ങിനായി ശൈഖ്​ ഇൗസ ബ്ലോക്കിൽ 24 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്​. വൈകീട്ട്​ ഏഴുമണിക്ക്​ വോ​െട്ടടുപ്പ്​ കഴിഞ്ഞ്​, ഒരു മണിക്കൂറിന്​ ​ശേഷം വോ​െട്ടണ്ണൽ തുടങ്ങും. 
ശൈഖ്​ ഇൗസ ​ബ്ലോക്കിൽ തന്നെയാണ്​ കൗണ്ടിങ്​. ആദ്യം സ്​റ്റാഫ്​ പ്രതിനിധിയുടെ വോട്ടാണ്​ എണ്ണുക. തുടർന്ന്​ മറ്റ്​ സ്​ഥാനാർഥികളു​െ​ടയും എണ്ണും. ശനിയാഴ്​ച പുലർച്ചയോടെ മാത്രമേ പൂർണമായ റിസൽട്ട്​ അറിയാൻ സാധിക്കൂ. ഏതെങ്കിലും തരത്തിലുള്ള സുരക്ഷ പ്രശ്​നങ്ങളുണ്ടായാൽ നേരിടാൻ പൊലീസ്​ പരിസരത്തുണ്ടാകും.   32 പേരാണ്​ മത്സര രംഗത്തുള്ളത്​. അഞ്ച്​ കൂട്ടായ്​മകളാണ്​ മത്സര രംഗത്തുള്ളതെങ്കിലും പ്രധാനമായും പ്രിൻസ്​ നടരാജ​​​െൻറ നേതൃത്വത്തിലുള്ള പി.പി. എ, ഫ്രാൻസിസ്​ കൈതാരത്തി​​​െൻറ നേതൃത്വത്തിലുള്ള യു.പി. എ, അജയകൃഷ്​ണൻ നേതൃത്വം നൽകുന്ന യു. പി.പി എന്നീ പാനലുകൾ തമ്മിലാണ്​ മത്സരം.

മറ്റൊരു ഗ്രൂപ്പിന്​ രാഖി ജനാർദനൻ ആണ്​ നേതൃത്വം നൽകുന്നത്​. തമിഴ്​ കൂട്ടായ്​മയുടെ ഒരു പാനലും രംഗത്തുണ്ട്. ചെയർമാൻ,വൈസ് ചെയർമാൻ, സെക്രട്ടറി, അസി.സെക്രട്ടറി, മൂന്ന് ബോർഡ് അംഗങ്ങൾ, സ്​റ്റാഫ് പ്രതിനിധി, തുടർച്ച അംഗം, മന്ത്രാലയം പ്രതിനിധി, പ്രിൻസിപ്പൽ എന്നിങ്ങനെ 11 പേർ അടങ്ങിയതാണ് സ്‌കൂൾ ഭരണ സമിതി.ഇതിൽ മന്ത്രാലയം അംഗം, സ്​റ്റാഫ് പ്രതിനിധി, പ്രിൻസിപ്പൽ, തുടർച്ച അംഗം എന്നിവർ ഒഴികെ ബാക്കി ഏഴുപേരെയാണ്​ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുക.രക്ഷിതാക്കൾക്ക് ജനറൽ ബോഡിയിൽ സംബന്ധിക്കുന്നതിനായി ബഹ്​റൈ​​​െൻറ എല്ലാ ഭാഗത്തുനിന്നും ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സി.പി.ആർ, സ്‌കൂൾ അംഗത്വ നമ്പർ തുടങ്ങിയവ രക്ഷിതാക്കൾ തെരഞ്ഞെടുപ്പിന്​ വരുമ്പോൾ കരുതണം. 

മൂന്ന്​ പാനലുകളിലെ സ്​ഥാനാർഥികൾ: പി.പി.എ^പ്രിൻസ്​ നടരാജൻ, ജയ്​ഫർ മെയ്​ദനി, സജി ആൻറണി, എൻ.എസ്​.പ്രേമലത, എൻ.രാജേഷ്​, ബിനു മണ്ണിൽ, മുഹമ്മദ്​ അർഷാദ്​ ഖാൻ. യു.പി.എ^ ഫ്രാൻസിസ്​ കൈതാരത്ത്​, റഫീഖ്​ അബ്​ദുള്ള, അഡ്വ.ജോയ്​ വെട്ടിയാടൻ, മുഹമ്മദ്​ ഇഖ്​ബാൽ, ദേശികൻ സുരേഷ്​, ഡോ.അഞ്​ജൽ ശർമ, ടി.എസ്​.അശോക്​ കുമാർ. യു.പി.പി^അജയ കൃഷ്​ണൻ, ബിജു ജോർജ്​, ഡോ.മനില റാഫി, പ്രകാശ്​ റൊഡ്രീഗസ്, റഷീദ്​ നടുക്കണ്ടി, ഡോ.റോയ്​ സെബാസ്​റ്റ്യൻ, ഡോ.സുരേഷ്​ സുബ്രമണ്യൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolgulf newsmalayalam news
News Summary - indian school-bahrain-gulf news
Next Story