Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്​കൂൾ...

ഇന്ത്യൻ സ്​കൂൾ ഭരണസമിതി അധികാരമേറ്റു; സജി ആൻറണി സെക്രട്ടറി

text_fields
bookmark_border
ഇന്ത്യൻ സ്​കൂൾ ഭരണസമിതി അധികാരമേറ്റു; സജി ആൻറണി സെക്രട്ടറി
cancel
camera_alt??? ?????
മനാമ: ഇന്ത്യൻ സ്​കൂളിൽ പ്രിൻസ്​ നടരാജൻ ചെയർമാനായുള്ള പുതിയ കമ്മിറ്റി അധികാരം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം സ്​കൂളിലായിരുന്നു ചടങ്ങ്​. സജി ആൻറണിയാണ്​ പുതിയ സെക്രട്ടറി. ബിനു മണ്ണിൽ വർഗീസിന്​ ധനകാര്യത്തി​​​െൻറ ചുമതല നൽകി. മുഹമ്മദ്​ ഖുർഷിദ്​ ആലം ആണ്​ തുടർച്ച അംഗം. മറ്റ്​ അംഗങ്ങളായ എൻ.എസ്.പ്രേമലത, രാജേഷ്​, ജെയ്​ഫർ മെയ്​ദാനി, അജയകൃഷ്​ണൻ എന്നിവർക്ക്​ വിവിധ കമ്മിറ്റികളുടെ ചുമതല ഉടൻ നൽകും. ജെയ്​ഫറിന്​  വൈസ്​ ചെയർമാൻ പദവി ലഭിച്ചേക്കും.ഏഴ്​ തെരഞ്ഞെടുത്ത അംഗങ്ങളും ഒരു സ്​റ്റാഫ്​ പ്രതിനിധിയും തുടർച്ച അംഗവും മന്ത്രാലയ പ്രതിനിധിയും പ്രിൻസിപ്പലും അടങ്ങുന്നതാണ്​ സ്​കൂൾ ഭരണസമിതി. സ്​ക​ൂളിലെ ഇംഗ്ലീഷ്​ അധ്യാപകനായ ജോൺസൺ കെ.ദേവസി ആണ്​ സ്​റ്റാഫ്​ പ്രതിനിധി. അക്കാദമിക മികവും, സുതാര്യതയും, ധനകാര്യ അച്ചടക്കവുമാണ്​ ഇൗ ഭരണസമിതി ലക്ഷ്യമിടുന്നതെന്ന്​ പ്രിൻസ്​ നടരാജൻ വ്യക്തമാക്കി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolgulf newsmalayalam news
News Summary - indian school - bahrain-gulf news
Next Story