Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ന്​ ടിക്കറ്റ്...

ഇന്ന്​ ടിക്കറ്റ് ലോഞ്ച്: ഇന്ത്യൻ സ്‌കൂൾ  മെഗ ഫെയറിനായി ഒരുങ്ങുന്നു 

text_fields
bookmark_border
ഇന്ന്​ ടിക്കറ്റ് ലോഞ്ച്: ഇന്ത്യൻ സ്‌കൂൾ  മെഗ ഫെയറിനായി ഒരുങ്ങുന്നു 
cancel

മനാമ: ബഹ്​റൈൻ ഇന്ത്യൻ സ്‌കൂളിൽ ഈ വർഷത്തെ മെഗ ഫെയറിനും ഭക്ഷ്യമേളക്കുമുള്ള ഒരുക്കങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 12, 13 തിയതികളിൽ ഇന്ത്യൻ സ്‌കൂൾ ഇൗസ ടൗൺ കാമ്പസ് ഗ്രൗണ്ടിലാണ്  ഫെയർ നടക്കുക. ഇതി​​െൻറ മുന്നോടിയായി ഫെയർ ടിക്കറ്റി​​െൻറ ആദ്യ വിൽപന ഇന്ന്​ വൈകുന്നേരം 6.30ന്​ ഇൗസ ടൗൺ കാമ്പസിലെ ജഷന്മാൾ  ഓഡിറ്റോറിയത്തിൽ നടക്കും. ബോളിവുഡ്  ഗായകനായ നകാഷ്  അസീസും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നാണ് ഫെയറി​​െൻറ ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം. രണ്ടാം ദിനത്തിൽ  തെന്നിന്ത്യൻ ഗായകരായ ശ്രീനിവാസും ജ്യോത്സനയും വിഷ്ണു രാജും  സംഗീത പരിപാടി അവതരിപ്പിക്കും. 

മെഗ ഫെയറിലൂടെ സമാഹരിക്കുന്ന തുക നിർധന വിദ്യാർഥികളുടെ ഫീസ് ഇളവിനും അധ്യാപകരുടെ ക്ഷേമത്തിനും സാമ്പത്തിക പരാധീനത നേരിടുന്ന സ്‌കൂളി​​െൻറ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കുമെന്ന്​ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ഫീസ് ഘടനയുള്ള സ്‌കൂളുകളിൽ ഒന്നാണ് ഇന്ത്യൻ സ്‌കൂൾ എന്ന്​ അദ്ദേഹം തുടർന്നു. വിദ്യാർഥികളുടെ ഫീസ് ഇനത്തിലും  ചാരിറ്റി സംഘടനകളിലൂടെയും വ്യക്തികളിലൂടെയും   മറ്റും ലഭിക്കുന്ന തുക വഴിയാണ് സ്‌കൂളി​​െൻറ ദൈനം ദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നത്.

കഴിഞ്ഞ വർഷത്തെ മെഗ ഫെയറിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് ഏകദേശം 800ഓളം വിദ്യാർഥികൾക്ക്​ ഫീസ് ഇളവ് നൽകാൻ സാധിച്ചിട്ടുണ്ട്​. കഴിഞ്ഞ തവണ രണ്ടുലക്ഷത്തോളം പേർ  മേള സന്ദർശിച്ചിരുന്നു. സ്‌കൂളി​​െൻറ പുരോഗതിക്കായി നടത്തുന്ന മേള വൻ  വിജയമാക്കി തീർക്കണമെന്ന് പ്രിൻസ്​ അഭ്യർഥിച്ചു. ഈ വർഷത്തെ മേളയിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്​. ഒക്ടോബർ 13ന്​ നടക്കുന്ന റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനമായി സയാനി മോട്ടോഴ്‌സ് നൽകുന്ന കാർ  ലഭിക്കും. 

ഫെയറിനുള്ള പ്രവേശന  ടിക്കറ്റിന്​ രണ്ടുദിനാറാണ് ഈടാക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി മുഹമ്മദ് മാലിം ജനറൽ കൺവീനറായ വിപുലമായ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. സ്‌കൂൾ കാർണിവലിൽ  വിവിധ ഫുഡ് സ്​റ്റാളുകളും വ്യാവസായിക പ്രദർശനവും ഒരുക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolgulf newsmalayalam news
News Summary - indian school-bahrain-gulf news
Next Story