ഇന്ത്യൻ സ്കൂൾ ശിശുദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ഇൗസ ടൗൺ കാമ്പസിൽ ശിശുദിനം വിവിധ പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു. കുട്ടികൾ ഉത്സാഹത്തോടെ വിവിധ പരിപാടികളിൽ പെങ്കടുത്ത് ചാച്ചാ നെഹ്റുവിെൻറ സ്മരണകൾ പുതുക്കി. വിദ്യാർഥികൾ സ്കൂൾ പ്രാർഥന ചൊല്ലിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ശിശുദിനത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുടെ പ്രഭാഷണം നടന്നു. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ ശിശുദിനം ആഘോഷിക്കുന്നതെന്ന് വൈസ് പ്രിൻസിപ്പൽ എസ്. വിനോദ്, പ്രധാനാധ്യാപിക പാർവതി ദേവദാസ് എന്നിവർ പറഞ്ഞു.
നെഹ്റുവിെൻറ ജന്മവാർഷികത്തോടനുബന്ധിച്ച് മിഡിൽ വിഭാഗം മത്സരങ്ങളും നടത്തി.
ശിശുദിന പരിപാടികളിൽ പങ്കെടുത്ത വിദ്യാർഥികളെ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വിജയികൾ: ഫാൻസി ഡ്രസ്
1. അതിഫ് അഹമ്മദ് (വേഷം - ഭഗത് സിങ്), 2. ഹേമശ്രീ ഗുംമല (വേഷം: ഝാൻസി കി റാണി ലക്ഷ്മിഭായി), 3. കെ. കീർത്തി അയ്യർ (വേഷം: റാണി വേലു നാച്ചിയാർ),
'ജവഹർലാൽ നെഹ്റുവിെൻറ പ്രസംഗങ്ങൾ'
1. ജോയൽ ഷൈജു 2. രാജീവൻ രാജ്കുമാർ 3. ശർമതി അനന്തകൃഷ്ണൻ
ശിശുദിന വിഡിയോ നിർമാണം
1. ആസിയ മാഹിർ അഹമ്മദ്, 2. സമീക്ഷ ഗോപിനാഥൻ, 3. വിജയേഷ് മുരുകാനന്ദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.