ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാദിനാചരണം ഉദ്ഘാടനം
മനാമ: ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർഥികൾക്ക് അവരുടെ ഭാഷാവൈദഗ്ധ്യം പ്രകടിപ്പിക്കാനും സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കാനും ഉതകുന്ന പരിപാടികളോടെയായിരുന്നു ആഘോഷം.
പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി എല്ലാ തലങ്ങളിലുമുള്ള വിദ്യാർഥികൾക്കായി ഘട്ടം ഘട്ടമായി വിവിധ പരിപാടികൾ വകുപ്പ് സംഘടിപ്പിച്ചിരുന്നു. നാലും അഞ്ചും ക്ലാസുകളിലെ വിദ്യാർഥികൾ ആംഗ്യപ്പാട്ട് അവതരിപ്പിച്ചു. ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ വിവിധ വേഷവിധാനങ്ങളിൽ സാഹിത്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾ കവിതാപാരായണം നടത്തി. പതിനൊന്നാം ക്ലാസ് വിദ്യാർഥികൾ ഷേക്സ്പിയറുടെ കൃതിയെ ആസ്പദമാക്കി ലഘുനാടകം അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ ജേതാക്കളായവരെ സമ്മാനദാന ചടങ്ങിൽ അനുമോദിച്ചു. വകുപ്പ് മേധാവി ജി.ടി. മണി പരിപാടി ഏകോപിപ്പിച്ചു. വിദ്യാർഥികളായ ഷാൻ ഡി. ലൂയിസ് സ്വാഗതവും എലിസബത്ത് ബോബി തോമസ് നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും സ്കൂൾ പ്രാർഥനയും വിഡിയോ പ്രദർശനവും നടന്നു. ഇംഗ്ലീഷ് ഭാഷയുടെ സൗന്ദര്യവും അതിന്റെ സമ്പന്നമായ സാഹിത്യ പൈതൃകവും വിദ്യാർഥികളുടെ ഭാഷാവൈദഗ്ധ്യവും സർഗാത്മകതയും പരിപാടികളിൽ പ്രകടമായിരുന്നു.
ഇംഗ്ലീഷ് ദിനാചരണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും മാർഗദർശനം നൽകിയ അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വിവിധ ഇനങ്ങളിലെ സമ്മാനജേതാക്കൾ
- ഇംഗ്ലീഷ് ക്വിസ്: 1. ഗോകുൽദാസ് കൃഷ്ണദാസ്, സോഫിയ അഫ്രീൻ, തിമോത്തി ജൂബി വർഗീസ്. 2. ദുർഗ നീലകണ്ഠൻ കവി ത, സാൻവി ഷെട്ടി, ശശാങ്കിത് രൂപേഷ് അയ്യർ. 3. സെറ ഫിലിപ്പ്, എയ്ഞ്ചൽ മേരി, മഹ്രീൻ ഫയാസ്.
- കൈയെഴുത്തു മത്സരം: 1. ആൽവിൻ കുഞ്ഞിപറമ്പത്ത്, 2. ഹന ആൽവിൻ, 3. ശ്രീലക്ഷ്മി ഗായത്രി രാജീവ്.
- സ്പെല്ലിങ് ബീ മത്സരം: 1. ദേവാൻഷി ദിനേശ്, 2. ആരാധ്യ സന്ദീപ്, 3. ദേവജ് ഹരീഷ്.
- പോസ്റ്റർ നിർമാണ മത്സരം: 1. അലൻദേവ് കരിക്കണ്ടത്തിൽ, 2. തമന്ന വി, 3. സ്റ്റീവ് ജൂഡ്.
- അക്രോസ്റ്റിക് കവിതമത്സരം: 1. നിവേദ്യ വിനോദ്, 2. ഗായത്രി ചെമ്പ്രത്തിൽ സതീഷ്, 3. ബോസ്കോ ടോണി.
- ക്ലാസ് 10 ഡിസ്േപ്ല ബോർഡ് മത്സരം: 1. X-G, 2. X-L, 3. X-S.
- ക്ലാസ് 11 ഡിസ്േപ്ല ബോർഡ് മത്സരം: 1. XI-I, 2. XI-L, 3. XI-J.
- ന്യൂസ് ലെറ്റർ മത്സരം: 1. XII-G, 2. XII-H, 3. XII-J.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.