ഇന്ത്യൻ സ്കൂൾ ഫ്രഞ്ച് ദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ വാർഷിക ഫ്രഞ്ച് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫ്രഞ്ച് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും ചിത്രീകരിക്കുന്ന വിവിധ പരിപാടികൾ ശ്രദ്ധേയമായി. ഫ്രഞ്ച് ദിനത്തിന്റെ ആദ്യഘട്ടത്തിൽ ആറു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പെൻസിൽ ഡ്രോയിങ്ങിലും 9-10 ക്ലാസുകളിലെ വിദ്യാർഥികൾ പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു. രണ്ടാം ഘട്ടത്തിൽ കവിത പാരായണം, കഥപറയൽ, സോളോ സോങ്, സൂപ്പർ ഷെഫ്, ഫ്രാൻസിനെക്കുറിച്ചുള്ള പവർപോയന്റ് പ്രസന്റേഷൻ, സംഘഗാനം തുടങ്ങിയ പരിപാടികൾ നടന്നു. വിവിധ ഇനങ്ങളിലെ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, എസ്. വിനോദ്, ജി. സതീഷ്, പ്രധാനാധ്യാപകരായ ജോസ് തോമസ്, പാർവതി ദേവദാസ്, ആർ. ശ്രീകല എന്നിവർ സംബന്ധിച്ചു. ബഹ്റൈൻ, ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ദേശീയഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.ഫ്രഞ്ച് വാരാചരണത്തിന്റെ വിജയത്തിനായുള്ള വിദ്യാർഥികളുടെ അർപ്പണബോധത്തെ വകുപ്പ് മേധാവി ട്രെവിസ് മിഷേൽ അഭിനന്ദിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾ:
പെൻസിൽ ഡ്രോയിങ് 9-10: 1: രുദ്ര രൂപേഷ് അയ്യർ, 2. രാജേഷ് കുമാർ പുരിപന്ദ, 3. ആദിത്യൻ വി. നായർ.
പെൻസിൽ ഡ്രോയിങ് 6-8: 1. നേഹ ജഗദീഷ്, 2. യാസ്മിൻ മുഹമ്മദ് ഹസ്സൻ, 3. നെവിൻ എം. സജി.
പോസ്റ്റർ മേക്കിങ് 9-10: 1. നിയ സജി, 2. അനന്യ അനുപ്, 3. ശ്രുതി പില്ലേവാർ.
കൽപിതകഥ പാരായണം 9-10: 1. അച്യുത് എച്ച്.കെ.എസ്, 2. ജിസെൽ ഷാരോൺ ഫെർണാണ്ടസ്, 3. ആര്യാനന്ദ സുരേഷ് പിള്ള.
കഥ പറയൽ 9-10: 1. ഷാൻ ഡി. ലൂയിസ്, 2. അച്യുത് എച്ച്.കെ.എസ്, 3. നിഷാന്ത് ജി.വി.
ഫ്രഞ്ച് സോളോ സോങ് 9-10 : 1. മൃദുല കൃഷ്ണൻ മേലാർകോട്, 2. അച്യുത് എച്ച്.കെ.എസ്, 3. ജെമിമ ഡലസ്.
ഫ്രഞ്ച് റൈംസ് 6-8: 1. അറൈന മൊഹന്തി, 2. അനുർദേവ മുനമ്പത്ത് താഴ, 3. നേഹ ജഗദീഷ്.
പാചക മത്സരം സൂപ്പർ ഷെഫ്: 1. ബേസിൽ ഷാജഹാൻ, ദീപിക വെട്രിവേൽ, മദീഹ അബ്ദുൽ അലിം, 2. കൈര ടിയാന ഡി’കോസ്റ്റ, കൈന തമ്മാര ഡി’കോസ്റ്റ, മൃദുല കൃഷ്ണൻ മേലാർകോട്, 3. തന്യ സതീശൻ, നിഷ്ക ലതീഷ് ഭാട്ടിയ, ആൻഡ്രിയ ജോഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.