ഇന്ത്യൻ സ്കൂൾ മലയാള ദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂളിെൻറ ആഭിമുഖ്യത്തിൽ മലയാള ദിനം ആഘോഷിച്ചു. മലയാളം ഡിപ്പാർട്ട്മെൻറിെൻറ ആഭിമുഖ്യത്തിൽ ഓൺലൈനിലാണ് ഒരാഴ്ച നീണ്ടുനിന്ന പരിപാടികൾ സംഘടിപ്പിച്ചത്. നാല് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾ വീടുകളിൽ നിന്ന് വിവിധ പരിപാടികളിൽ പങ്കെടുത്തു. വകുപ്പ് മേധാവി ബിസ്മി ജോമി പരിപാടികൾ ഏകോപിപ്പിച്ചു. കവയത്രിയും ആക്ടിവിസ്റ്റുമായ സുഗതകുമാരിക്ക് ആദരാഞ്ജലി അർപ്പിച്ചു.
നമ്മുടെ സമ്പന്നമായ സംസ്കാരവും പൈതൃകവും പഠിക്കേണ്ടതിെൻറ പ്രാധാന്യം പ്രധാനാധ്യാപകൻ ജോസ് തോമസ് സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
പരിപാടിയിൽ മലയാളം വിഭാഗത്തിലെ അധ്യാപകരും സന്ദേശം നൽകി. കവിതാ പാരായണം, പ്രസംഗം, ഗാനങ്ങൾ, കേരള നടനം, പോസ്റ്റർ പ്രദർശനം, കഥാപ്രസംഗം തുടങ്ങി വിവിധ വിനോദ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. കേരളത്തിെൻറ സംസ്കാരം, പാരമ്പര്യം, ഐക്യം എന്നിവയുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ പവർപോയിൻറ് അവതരണങ്ങളായിരുന്നു പരിപാടിയുടെ മറ്റൊരു ആകർഷണം. പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.