ഇന്ത്യൻ സ്കൂൾ യോഗ ദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസി.സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാന അധ്യാപകർ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ എന്നിവർ പങ്കെടുത്തു.
വ്യക്തിപരമായ ക്ഷേമവും സമൂഹത്തെ മൊത്തത്തിൽ മെച്ചപ്പെടുത്തലും ലക്ഷ്യമായി 'യോഗ നമുക്കും സമൂഹത്തിനും' എന്ന ആശയത്തിലാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണം. യോഗ അഭ്യസിച്ച ഇരുനൂറോളം വിദ്യാർഥികൾ യോഗ ദിനത്തിൽ വിവിധ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇന്ത്യൻ സ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ആർ. ചിന്നസാമിയുടെ നേതൃത്വത്തിൽ നടന്ന യോഗ സെഷനിൽ വിവിധ യോഗാസനങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു.
കായിക വകുപ്പ് മേധാവി ശ്രീധർ ശിവയുടെ നേതൃത്വത്തിൽ മുഴുവൻ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരും വിജയകരമായ പരിപാടി ഏകോപിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ യോഗാദിന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.