ഇന്ത്യന്‍ സ്കൂള്‍ മലയാള ഭാഷാ ദിനം ആഘോഷിച്ചു
text_fieldsമനാമ: കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്കൂളില്‍ മലയാള ഭാഷാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ മലയാളം വകുപ്പിെൻറ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചത്. കേരളപ്പിറവിയോടനുബന്ധിച്ചു ഒരാഴ്ച നീണ്ട പരിപാടികളാണ് ഇന്ത്യന്‍ സ്കൂളില്‍ നടന്നത്. കോവിഡ്-19 സാഹചര്യത്തിൽ ആറു മുതൽ പത്താം ക്ലാസ് വരെ മലയാളം പഠിക്കുന്ന വിദ്യാർഥികൾ വീടുകളിൽനിന്ന് ആഘോഷ പരിപാടികളിൽ പങ്കെടുത്തു. മലയാളം വിഭാഗം മേധാവി ബിസ്മി ജോമി പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു.
പ്രധാനാധ്യാപിക പാർവതി ദേവദാസും മലയാളം അധ്യാപകരും ഭാഷാദിന സന്ദേശം നൽകി. മലയാള ദിനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ പ്രസംഗങ്ങൾ, കവിതകൾ, സംഗീത വിരുന്ന്, കേരള നടനം, പോസ്റ്ററുകൾ എന്നിവ ഉണ്ടായിരുന്നു. കേരള പൈതൃകം, സംസ്കാരം, ഒത്തൊരുമ എന്നിവ പ്രതിപാദിച്ചും പ്രകൃതിക്ഷോഭങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും പവർ പോയൻറ് അവതരണം മുഖ്യ ആകർഷണമായിരുന്നു.
കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും മാതൃഭാഷ പഠനം സഹായകരമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍ സന്ദേശത്തില്‍ പറഞ്ഞു. ആസ്വാദനശേഷി വളരാനും സഹൃദയത്വം നേടാനും മാതൃഭാഷ പഠനം അനിവാര്യമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി സജി ആൻറണി പറഞ്ഞു. വിദ്യാർഥികൾക്ക് മികച്ച പിന്തുണയും മാർഗനിർദേശവും നൽകിവരുന്ന ഇന്ത്യൻ സ്‌കൂൾ അധ്യാപകരെ പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വമി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.