ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. കോവിഡ് -19 ലോക്ഡൗൺ കാരണം വീടിനുള്ളിൽ സുരക്ഷിതരായിരിക്കെ ഓൺലൈനിലാണ് പെയിൻറിങ്, ഉപന്യാസ രചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചത്.
പരിസ്ഥിതി സംരക്ഷിക്കാൻ വിദ്യാർഥികളുടെ അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിയും സുസ്ഥിര ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്നങ്ങളിൽ ബോധവത്കരിക്കുകയുമാണ് ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പറഞ്ഞു.
പരിസ്ഥിതിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ വിദ്യാർഥികൾ അർഥവത്തായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന് ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ സന്ദേശത്തിൽ പറഞ്ഞു.
ചുറ്റുപാടുകൾ നന്നായി പരിപാലിക്കണം എന്ന ഓർമപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് സ്കൂൾ സെക്രട്ടറി സജി ആൻറണി പറഞ്ഞു. മനോഹരമായ ഭൂമിയെ രക്ഷിക്കാൻ നാം കൈകോർക്കണമെന്ന് ആരോഗ്യ-പരിസ്ഥിതി ചുമതലയുള്ള ഇ.സി അംഗം വി. അജയകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.