ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ഈസ ടൗൺ കാമ്പസിൽ വിദ്യാർഥികൾ ബഹ്റൈൻ ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അറബിക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും മതസഹിഷ്ണുതയും എടുത്തുകാട്ടുന്നതായിരുന്നു.
ദേശീയ പതാകകൾ വീശിയും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും വിദ്യാർഥികൾ ദേശീയദിനം ആഘോഷിച്ചു. വിദ്യാർഥികൾ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു. പരമ്പരാഗത ബഹ്റൈൻ വസ്ത്രം ധരിച്ച വിദ്യാർഥികൾ ബഹ്റൈൻ പതാകകൾ വീശി ഘോഷയാത്രയിൽ അണിനിരന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഇ.സി അംഗം-അക്കാദമിക്സ് മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പ്രിൻസ് എസ്. നടരാജൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനവും വിശുദ്ധ ഖുർആൻ പാരായണവും നടന്നു. രാജ്യത്തോടുള്ള ആദരസൂചകമായി വിദ്യാർഥികൾ പരമ്പരാഗതനൃത്തം അവതരിപ്പിച്ചു.രാജ്യത്തിനുവേണ്ടിയുള്ള അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും അധ്യാപകരെ ആദരിച്ചു. സൈനബ് മുഹമ്മദും അബ്ദുല്ല എ. ജലീലും ബഹ്റൈനെക്കുറിച്ച് പ്രസംഗം നടത്തി. പരമ്പരാഗത വേഷവിധാന മത്സരവും നടന്നു. അറബിക് വകുപ്പ് മേധാവി റുകയ്യ എ. റഹീം പരിപാടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.