Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2023; ക്രി​ക്ക​റ്റ് ഫൈ​ന​ൽ ഇ​ന്ന്

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2023; ക്രി​ക്ക​റ്റ് ഫൈ​ന​ൽ ഇ​ന്ന്
cancel

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2023ന്റെ ​ഭാ​ഗ​മാ​യ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ൽ 13ന് ​ന​ട​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഇ​സ ടൗ​ൺ കാ​മ്പ​സി​ലെ ഫ്ല​ഡ്‌​ലി​റ്റ് ഗ്രൗ​ണ്ടി​ൽ രാ​ത്രി 7.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. മ​ത്സ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. എ​ല്ലാ ടീ​മു​ക​ൾ​ക്കും വെ​ള്ളി​യാ​ഴ്ച ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​ന് സ്‌​കൂ​ൾ സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി​യും ഏ​വ​രെ​യും ക്ഷ​ണി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ണി​ൽ ആ​രം​ഭി​ച്ച ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ വാ​രാ​ന്ത്യ ഷെ​ഡ്യൂ​ൾ ഫോ​ർ​മാ​റ്റാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്റെ​ന്ന് സ്‌​കൂ​ൾ ഭ​ര​ണ സ​മി​തി അം​ഗം രാ​ജേ​ഷ് ന​മ്പ്യാ​ർ പ​റ​ഞ്ഞു.സ്‌​പോ​ർ​ട്‌​സ് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മാ​ർ​ച്ച് പാ​സ്റ്റും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ ആ​ദി​ൽ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolCricketCommunity Sports Fest
News Summary - Indian School Community Sports Fest 2023; Cricket final today
Next Story