ഇന്ത്യൻ സ്കൂൾ ഗണിതദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ഗണിതദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാത്സ് ടാലന്റ് സെർച് എക്സാം (എം.ടി.എസ്.ഇ), മോഡൽ മേക്കിങ്, വർക്കിങ് മോഡൽ, ഡിസ്പ്ലേ ബോർഡ് മത്സരങ്ങൾ, ഇന്റർ-സ്കൂൾ ക്വിസ്, ഇന്റർ-സ്കൂൾ സിമ്പോസിയം എന്നിവ മത്സര ഇനങ്ങളായിരുന്നു.
ഏഷ്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, അൽനൂർ ഇന്റർനാഷനൽ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ തുടങ്ങിയ സ്കൂളുകൾ ഇന്ത്യൻ സ്കൂളിനൊപ്പം ആഘോഷപരിപാടികളിൽ അണിനിരന്നു.
ഏകദേശം 1300 വിദ്യാർഥികൾ എം.ടി.എസ്.ഇ പരീക്ഷകളിൽ പങ്കെടുത്തു. 500 ഓളം വിദ്യാർഥികൾ വിവിധ മോഡൽ നിർമാണ മത്സരങ്ങളിലും പങ്കെടുത്തു. സമാപന ചടങ്ങിൽ സ്കൂൾ അസി. സെക്രട്ടറി രഞ്ജിനി മോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സെക്ഷൻ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾ നിർമിച്ച മാതൃകകളുടെ പ്രദർശനവും ചടങ്ങിൽ സംഘടിപ്പിച്ചു.
ഗണിത വകുപ്പ് മേധാവി ബിജോ തോമസ് പരിപാടികൾ ഏകോപിപ്പിച്ചു. ഗണിത ദിനാചരണം വൻ വിജയമാക്കിയ വിദ്യാർഥികളെയും പ്രചോദനമേകിയ അധ്യാപകരെയും സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി. ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ:
നാലാം ക്ലാസ് മോഡൽ നിർമാണം : 1. സമീറ രേഷ്മ ജാവിദ്, 2. മാധവ് മനീഷ്, 3. സെറ കിഷോർ.
അഞ്ചാം ക്ലാസ് മോഡൽ നിർമാണം: 1. സാത്വിക സജിത്ത്, 2. സായി മിത്ര ബാലസുബ്രഹ്മണ്യൻ, 3. അർജുൻ സന്തോഷ്.
ആറാം ക്ലാസ് വർക്കിങ് മോഡൽ മത്സരം: 1.ഫിദൽ ഷിജു നാരായൺ, 2.വൈഗ ഹരിലാൽ,3.ഗംഗ നൈന മനോജ് കുമാർ.
ഏഴാം ക്ലാസ് വർക്കിങ് മോഡൽ മത്സരം: 1.സിയാദ് മുഹമ്മദ് യാസിൻ,2.ധ്രുവി ശ്രീകാന്ത് പാണിഗ്രഹി,3.അനുഷ്ക പ്രഫുൽ.
എട്ടാം ക്ലാസ് വർക്കിങ് മോഡൽ മത്സരം:1.അദ്യജ സന്തോഷ്, 2. ഇൽഹാം ഫാത്തിമ അറക്കൽ,3.ഋഷികുമാർ രാജേശ്വരൻ.
കണക്ക് ടാലന്റ്സെർച് പരീക്ഷ( നാലും അഞ്ചും ക്ലാസ് ):1.ജമീൽ ഇസ്ലാം,2.ശ്രീ ലക്ഷ്മി ഗായത്രി,3.സാത്വിക് കൃഷ്ണ.
എം.ടി.എസ്.ഇ- നാലാം ക്ലാസ് ടോപ്പർ :പുണ്യ ഷാജി.
എം.ടി.എസ്.ഇ- അഞ്ചാം ക്ലാസ് ടോപ്പർ : ജാഹ്നവി സുമേഷ്.
മാത്സ് ടാലന്റ് സെർച് പരീക്ഷ (ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ): 1. ആവണി സുധീഷ് ദിവ്യ, 2. ആദർശ് രമേഷ്, 3. സാൻവി ചൗദരി ജൊന്നല ഗദ്ദ.
എം.ടി.എസ്.ഇ- ആറാം ക്ലാസ് ടോപ്പർ : വേദിക ജിതേന്ദ്ര ദൽവാനി.
എം.ടി.എസ്.ഇ- ഏഴാം ക്ലാസ് ടോപ്പർ : നൈതിക് നന്ദ സിനി ദയ.
എം.ടി.എസ്.ഇ- എട്ടാം ക്ലാസ് ടോപ്പർ: നിവ് ജെനിൽ പട്ടേൽ.
ഇന്റർ സ്കൂൾ ക്വിസ്: 1. ഇന്ത്യൻ സ്കൂൾ -അമിത് ദേവൻ, സംഹിത് യെഡ്ല, അഭിമന്യു രാജേഷ്, 2. ന്യൂ മില്ലേനിയം സ്കൂൾ-ഷയാൻ തൻവീർ, ഫർഹാൻ ദിൽഷാദ് സിദ്ദിഖി, നോയൽ തോമസ്,3. ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ- മറിയം സയ്യിദ്, സന അഷ്റഫ്, സാബിർ അബിദി, 3. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ- അമൃതവർഷിണി മുരുകൻ, പൃത സിങ്, 3. അർണവ് തുഷാർ യോള.
ഇന്റർ സ്കൂൾ സിമ്പോസിയം:1 .ജോയൽ ഷൈജു(ഐഎസ്ബി),2.ജനനി മുത്തുരാമൻ(ഐ.എസ്ബി),3. ഇവാൻ ബിൻസൺ ജോൺ (ബിഐഎസ്).
ഡിസ്േപ്ല ബോർഡ് ക്ലാസ് IX: 1. E,2. N,3. M
ഡിസ്േപ്ല ബോർഡ് ക്ലാസ് X: 1.J,2.S,3.V
ഡിസ്േപ്ല ബോർഡ് ക്ലാസ് XI:1.J ,2.Q,3.M
ഡിസ്േപ്ല ബോർഡ് ക്ലാസ് XII: 1.I,2.L,3.M
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.